
പഴയത് പോലെ ഒന്നുമല്ല എല്ലാരും ഇപ്പോൾ വർക്കിൽ മാത്രമല്ല ലുക്കിലും ശ്രദ്ധിക്കും. ചില നടിമാരുടെ ഒക്കർ ട്രാൻസ്‍ഫോർമേഷൻ ഒന്ന് കാണണം ശെരിക്കും ഞെട്ടിപ്പോകും. അതും എത്രാം വയസിലാണ് ഈയൊരു മാറ്റം എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. അത്തരത്തിൽ ഒരു ട്രാൻസ്ഫോർമേഷൻ നടത്തിയിരിക്കുകയാണ് പടിപ്പുരവീട്ടിൽ പത്മാവതി. ഇങ്ങനെ പറഞ്ഞാൽ ആകും നടി രേഖ രതീഷിൻറെ മുഖം പെട്ടെന്ന് മലയാളികളുടെ മനസിലേക്ക് ഓടി വരിക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.തന്നെക്കാളും ഒത്തിരി പ്രായ വ്യത്യാസം ഉണ്ടായിരുന്ന വേഷങ്ങളാണ് രേഖ കൂടുതലും സീരിയലുകളിൽ ചെയ്തിരുന്നത്. മുപ്പത് വയസുള്ളപ്പോഴാണ് രേഖ രതീഷ് അറുപതുകാരിയായി അഭിനയിച്ചിരുന്നത്.

എന്നാലിപ്പോള്‍ ഗംഭീര മേക്കോവര്‍ നടത്തിയാണ് രേഖ ശ്രദ്ദേയാവുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകരും അത്ഭുതപ്പെട്ടുവെന്ന് പറയാം. ജീന്‍സും ടീ ഷര്‍ട്ടും കൂടെ ഒരു തൊപ്പിയും വെച്ച് നില്‍ക്കുന്ന ഫോട്ടോസാണ് നടി പങ്കുവെച്ചിരിക്കുന്നത്. വളരെ സിംപിള്‍ ലുക്ക് എന്ന് തോന്നുമെങ്കിലും നടിയുടെ ബോഡി സ്‌ട്രെച്ചറിനെ കുറിച്ചാണ് കമന്റുകള്‍. ഇത്രയും പെര്‍ഫെക്ടായി ഇരിക്കാന്‍ എങ്ങനെ സാധിക്കുന്നു. ഈ കുട്ടിയാണോ പണ്ട് അമ്മച്ചിയായിരുന്നത്. വിശ്വസിക്കാനെ സാധിക്കുന്നില്ലെന്നുമാണ് കമന്റുകള്‍.
രേഖ മൂന്ന് തവണ വിവാഹിതയാവുകയും ലിവിംഗ് ടുഗദറായി ജീവിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഈ ബന്ധങ്ങളൊന്നും മുന്നോട്ട് പോയില്ല. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. രേ ഖക്ക് മൂന്നാമത്ത് വിവാഹത്തിൽ ഒരു മകനുണ്ട്.ചെറുപ്പം തൊട്ടേ ഭര്‍ത്താവും മക്കളുമൊക്കെയുള്ള കുടുംബജീവിതമായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ തന്റെ വിധിയില്‍ അങ്ങനൊരു കാര്യം എഴുതിയിട്ടില്ല എന്ന് രേഖ പറയുന്നു.
രേഖ രതീഷിനെപ്പോലെ തന്നെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി നിഷ സാരംഗും.താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. നടിയുടെ ഈയൊരു വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമര്‍ശനാത്മകമായ ചില എഴുത്തുകള്‍ ആണ് നിഷ സാരംഗ് പങ്കുവെക്കുന്നത്. ‘ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാര്‍ഥമായ സ്‌നേഹത്തിന് അര്‍ഹതയില്ലാത്തവന്‍ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും’ എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയില്‍ പറയുന്നത്.












