അന്നെന്നെ വിമർശിച്ചവർ ഇന്ന് നല്ലതെന്ന് പറയുന്നു! വേർപിരിയൽ പെട്ടെന്നുള്ള എടുത്തുചാട്ടം;പങ്കാളിയെ കുറിച്ച് സീമ വിനീത്

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം ഒന്നിച്ചല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന്. അത്രയേറെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ബന്ധമാണ്

സോഷ്യല്‍മീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് സീമ വിനീത്. വിവാഹിതയാവാന്‍ പോവുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിരുന്നു. അതിന് ശേഷമായിരുന്നു വേര്‍പിരിയല്‍ വാര്‍ത്തയും വന്നത്. പെട്ടെന്നുള്ളൊരു തോന്നലിലായിരുന്നു ആ പോസ്റ്റ് എന്ന് സീമ പറയുന്നു. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് സീമ വിനീത്. വിവാഹിതയാവാന്‍ പോവുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിരുന്നു. ഇപ്പോൾ പങ്കാളിയെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സീമ വിനീത്. പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്. മേക്കപ്പ് മേഖലയിലേക്ക് വന്നപ്പോള്‍ ഇതൊക്കെ ഒരു ജോലിയാണോ എന്നുള്ള ചോദ്യങ്ങളൊക്കെ കേട്ടിട്ടുണ്ട്.

നീ അനിയനെ കണ്ടുപഠിക്ക്, അവന്‍ ആ ജോലി ചെയ്യുന്നത് കണ്ടില്ലേ, അതൊക്കെയാണ് തൊഴില്‍ എന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നീട് അമ്മയ്ക്ക് അത് മാറ്റിപ്പറയേണ്ടി വന്നിട്ടുണ്ട്. നേരത്തെ എന്നെ വിമര്‍ശിച്ചവരും, അപമാനിച്ചവരൊക്കെ ഇന്ന് എന്നെക്കുറിച്ച് നല്ലതാണ് പറയുന്നത്.വിവാഹം ചെറിയ രീതിയില്‍ ചടങ്ങായി നടത്തണമെന്ന് ഞങ്ങള്‍ക്കും ഫാമിലിക്കും ആഗ്രഹമുണ്ട്. ഡേറ്റൊക്കെ തീരുമാനിച്ചതാണ്. ജൂലൈയിലാണ് വിവാഹം. പെട്ടെന്ന് റിയാക്റ്റ് ചെയ്യുന്ന ആളാണ് ഞാന്‍. ഒരേ സമയത്ത് തന്നെ അത് ഗുണമായും ദോഷമായും വരാറുണ്ട്.

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം ഒന്നിച്ചല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന്. അത്രയേറെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ബന്ധമാണ്.വേര്‍പിരിയലിനെക്കുറിച്ചുള്ള പോസ്റ്റ് പെട്ടെന്നുള്ളൊരു എടുത്തുചാട്ടമായിരുന്നു. എനിക്ക് മാത്രമല്ല പുള്ളിക്കും അങ്ങനെയൊരു സ്വഭാവമുണ്ട്. എന്നെ വ്യക്തമായി മനസിലാക്കിയ ആളാണ് അദ്ദേഹം. ഒന്നിച്ച് പോയാല്‍ നന്നായിരിക്കും എന്ന് തോന്നിയപ്പോഴാണ് ഒന്നിച്ചത്.കോട്ടയംകാരനാണ് നിഷാന്ത്, അബുദാബിയിലാണ് ജോലി ചെയ്യുന്നത്. നാല് വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. പരസ്പരം ഡിപ്പെന്‍ഡ് ചെയ്യാറില്ല ഞങ്ങള്‍, സീമ വിനീത് പറയുന്നു.