തന്റെ ഈ വയസിനിടയിലും ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് തോൽവികൾ മാത്രമാണ്! തോൽക്കാൻ നമ്മൾ റെഡിയാണെങ്കിൽ ജീവിതത്തിൽ എന്തും ചെയ്യാൻ കഴിയും, ശ്രുതി രജനികാന്ത്

ഏവിയേഷന് പോയപ്പോഴും ഞാൻ തോറ്റു. അന്നും വീട്ടുകാരുടെ വഴക്ക് ഒരുപാട് കേട്ടു,ശ്രുതി

, മിനിസ്ക്രീൻ രംഗത്ത് ഒരുപാട് പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനികാന്ത്, ഇപ്പോൾ താരം പറയുന്നത്, തോല്‍ക്കാന്‍ റെഡിയാണെങ്കില്‍ ജീവിതത്തില്‍ എന്തും ചെയ്യാന്‍ നമുക്ക് കഴിയും എന്നാണ്. 29 വര്‍ഷത്തിനിടെ തനിക്ക് ജീവിതത്തില്‍ തോല്‍വി മാത്രമെ ഉണ്ടായിട്ടുള്ളു. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ അങ്ങോട്ട് മുഴുവന്‍ തനിക്ക് തോല്‍വികൾ ആയിരുന്നു നടന്നിട്ടുള്ളത്. എല്ലാം കൊണ്ടും എന്റെ ജീവിതത്തില്‍ തോറ്റ അവസ്ഥയുണ്ടായിട്ടുണ്ട്. ഞാന്‍ പ്ലസ് വണ്ണില്‍ തോറ്റിരുന്നു.അതോടെ സ്‌കൂളില്‍ നിന്നും പുറത്താക്കി,ശ്രുതി പറയുന്നു.

തന്റെ 29 വയസിനിടയില്‍ ഏറ്റവും കൂടുതലും ഉണ്ടായിട്ടുള്ളത് തോല്‍വി മാത്രമാണ്. ഞാന്‍ പ്ലസ് വണ്ണില്‍ തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കി. പിന്നീട് മാതാപിതാക്കള്‍ വന്ന് ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാംമെന്നും , സ്‌കൂളിനെ പഴിചാരില്ലെന്ന് എഴുതി കൊടുത്ത ശേഷമാണ് എനിക്ക് അവിടെ തുടര്‍ന്ന് പഠിക്കാനായത്. ഇങ്ങനെ എഴുതി എല്ലാം കൊടുത്ത ശേഷം പ്ലസ് ടു ക്ലാസിന് ആദ്യ ദിവസം ഞാന്‍ സ്‌കൂളില്‍ പോയത് തല നിറച്ച് മുല്ലപ്പൂവൊക്കെ വെച്ച് ഒരുങ്ങിയാണ്. തോറ്റതിന്റെ ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു.

എന്നാൽ എനിക്ക് വീട്ടില്‍ നിന്നും വഴക്ക് കേട്ടിട്ടില്ലെന്ന് അര്‍ത്ഥമില്ല. ഏവിയേഷന് പോയപ്പോഴും ഞാൻ തോറ്റു. അന്നും വീട്ടുകാരുടെ വഴക്ക് ഒരുപാട് കേട്ടു,ശ്രുതി പറയുന്നു, തന്റെ യുട്യൂബ് ചാനൽ വഴിയാണ് തന്റെ തോൽവികളെ കുറിച്ച് ഇങ്ങനെ തുറന്നു പറയുന്നത്, ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതിയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയമാകുന്നത്.