
മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് താൻ മനസിലാക്കിയവർക്കൊപ്പം ഇനിയും അഭിനയിക്കില്ലെന്ന് നടി വിൻ സി.അലോഷ്യസ് കുറച്ചു ദിവസങ്ങൾക്കുമുൻപ് പ്രഖ്യാപിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയിലുടനീളം ചർച്ച ആകുകയും ചെയ്യ്തിരുന്നു. തുടർന്ന് ഏത് സാഹചര്യത്തിലാണ് താനങ്ങനെ പറഞ്ഞതെന്നും വിൻ സി വിശദീകരിച്ചിരുന്നു. ഈ വിഷയത്തിൽ വിൻ സിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രുതി രജനികാന്ത്. വിൻസിയെപ്പോലെ കഴിവുള്ള ഒരാൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ കൂടി ശ്രുതി പറയുന്നത്.

കൂടാതെ തന്നോട് മോശമായി പെരുമാറിയ സ്ഥലത്തുനിന്ന് താൻ ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു. അഭിനയം ഒരു പാഷൻ ആയി നോക്കിക്കൊള്ളൂ. പക്ഷേ പ്രഫഷണൽ ആയി എന്തെങ്കിലും ഒരു സ്ഥിരവരുമാനം കണ്ടെത്തണം. ഇന്ന് ജോലി ഉണ്ടാകും, എന്നാൽ വാനോളം പുകഴ്ത്തും എന്ന് കരുതി നാളെ അത് ഉണ്ടാകണമെന്നില്ല. അതുപോലെ നാളെ പണവും, പ്രശസ്തിയും ഇല്ലാതാകുമ്പോൾ നമുക്ക് ജീവിക്കാനുള്ളത് നമ്മൾ കണ്ടെത്തിയേ മതിയാകൂ ശ്രുതി പറയുന്നു.
വിൻസി അലോഷ്യസ് ഒരു പ്രശസ്തയായ നടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ്. വിൻസി ഒരു നടി ആകുന്നതിനു മുന്നേ തന്നെ എനിക്ക് ഇഷ്ടമാണ്. വിൻസി ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടിവന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി. അവർ പറഞ്ഞ കാര്യത്തിന് ആളുകളിൽ നിന്നും എത്തിയ കമന്റുകൾ കണ്ട് ഞാൻ ഞെട്ടി. ചില ആളുകൾ ജീവിതത്തിലെ നിരാശ ഇങ്ങനെ പറഞ്ഞു തീർക്കുന്നതാകാം അല്ലെങ്കിൽ ചിലർ ചുമ്മാ നെഗറ്റീവ് പറഞ്ഞാൽ കമന്റ്സിന് ലൈക്ക് കിട്ടും എന്നുകരുതി ആയിരിക്കും.സിനിമ എന്ന് പറയുമ്പോൾ കണ്ണിൽ ഒരു അദ്ഭുതവും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാൻ സിനിമ കാണുന്നത് ചുരുങ്ങി,
നമ്മൾ ഭയങ്കര അഹങ്കാരി ആയിരിക്കും എന്നു വിചാരിച്ച് അടുത്ത് ചെന്ന് കഴിഞ്ഞ് ഒരുപാട് മനസ്സിലാക്കി കഴിയുമ്പോൾ അയ്യോ ഇതൊരു പാവമാണല്ലോ എന്ന് ചിന്തിക്കുന്ന ആളുകളുണ്ട് . വിൻസിയോ നീ വല്യ സൂപ്പർ സ്റ്റാറോ, നിനക്കിപ്പോ സിനിമ വല്ലതും ഉണ്ടോ, എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. സത്യം പറഞ്ഞാൽ അവരോടൊന്നും എനിക്ക് ഒരു ബഹുമാനവും ഇല്ല ശ്രുതി പറയുന്നു.












