അങ്ങനെ കൂടെവിടെയും പാടാത്ത പൈങ്കിളിയും പുറത്തേക്ക്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ കൂടെവിടെയും പാടാത്ത പൈങ്കിളിയും പുറത്തേക്ക്!

എല്ലാ ആഴ്ചയും പരമ്പരകളുടെ അണിയറ പ്രവർത്തകർ തമ്മിൽ കടുത്ത മത്സരം ആണ് ടി ആർ പി റേറ്റിങ്ങിൽ മുൻപന്തിയിൽ എത്താൻ വേണ്ടി നടക്കുന്നത്. ഇപ്പോഴിതാ ഈ ആഴ്ചത്തെ ടി ആർ പി റേറ്റ് ലിസ്റ്റ് വന്നിരിക്കുകയാണ്. എല്ലാ തവണയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ മത്സരിക്കുന്നത് സാന്ത്വനം സീരിയലും കുടുംബ വിളക്കും ആയിരുന്നു. ഇവർ തമ്മിൽ ആയിരുന്നു മത്സരം നടന്നു കൊണ്ടിരുന്നത്. കഴിഞ്ഞ ആഴ്ചത്തെ ടി ആർ പി റേറ്റിങ്ങിൽ കുടുംബ വിളക്ക് ആയിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. ഇപ്പോഴും കുടുംബവിളക്ക് തന്നെയാണ് ഒന്നാം സ്ഥാനത് എത്തിയിരിക്കുന്നത്. കഥയിൽ അപ്രതീക്ഷിതമായി ഉണ്ടായിരിക്കുന്ന വഴിത്തിരിവ് തന്നെയാണ് ഇതിന്റെ കാരണം. രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് സ്വാന്തനം സീരിയൽ ആണ്. ഉദ്യോഗജനകമായ എപ്പിസോഡുകളിൽ കൂടിയാണ് പരമ്പര മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ടിആർപിയിൽ മൂന്നാം സ്ഥാനത്ത് അമ്മയറിയാതെ പരമ്പയാണ്. കഴിഞ്ഞ മാസത്തിൽ അമ്മയറിയാതെ ആയിരുന്നു ടി ആർ പി റേറ്റിൽ ഒന്നാം സ്ഥാനം നേടിയിരുന്നത്. എന്നാൽ ഈ തവണ പരമ്പര മൂന്നാം സ്ഥാനത്തേയ്ക്ക് എത്തപ്പെട്ടു. നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് തൂവൽസ്പർശം ആണ്. ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ച പരമ്പര ആണത്. എങ്കിൽ കൂടിയും ചുരുങ്ങിയ സമയം കൊണ്ട് പരമ്പര നാലാം സ്ഥാനം നേടിയിരിക്കുകയാണ്. മൗനരാഗം അഞ്ചാം സ്ഥാനത്തും ആണ് ഈ ആഴ്ചയിൽ. എന്നാൽ വരുന്ന ദിവസങ്ങളിൽ മൗനരാഗം റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ എത്തുമെന്നാണ് പരമ്പരയുടെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. കാരണത്തെ വരുന്ന എപ്പിസോഡുകളിൽ കല്യാണിയുടെയും കിരണിന്റെയും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ ആയിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്.

കഴിഞ്ഞ തവണ പാടാത്ത പൈങ്കിളിയും കൂടെവിടെയും ആദ്യ അഞ്ചിൽ ഉണ്ടായിരുന്നു.  എന്നാൽ ഇക്കുറി കൂടെവിടെയും പാടാത്ത പൈങ്കിളിയും ലിസ്റ്റിൽ നിന്ന് പുറത്ത് പോയിരിക്കുകയാണ്. ഇത് പരമ്പരയുടെ അണിയറ പ്രവർത്തകർക്ക് വലിയ ഒരു അടി ആയിരിക്കുകയാണ്. സസ്നേഹവും ലിസ്റ്റിൽ ഇടം നേടിയിട്ടില്ല.

 

 

 

 

 

Trending

To Top