ദ്വിജ മോള്‍ക്കിന്ന് ചോറൂണ്!! സന്തോഷം പങ്കുവച്ച് ഗിന്നസ് പക്രു

മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. തന്റെ പൊക്കമില്ലായ്മയെ ഉയരമാക്കി മുന്നേറുന്ന താരമാണ് പക്രു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് പക്രു. മക്കളുടെ വിശേങ്ങള്‍ എല്ലാം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ മകളുടെ ചോറൂണിന്റെ ചിത്രങ്ങളാണ് താരം…

മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. തന്റെ പൊക്കമില്ലായ്മയെ ഉയരമാക്കി മുന്നേറുന്ന താരമാണ് പക്രു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് പക്രു. മക്കളുടെ വിശേങ്ങള്‍ എല്ലാം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ മകളുടെ ചോറൂണിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

പക്രുവിന്റെ മകള്‍ ദ്വിജയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ച് ചോറൂണ് നടത്തിയ സന്തോഷമാണ് പക്രു പങ്കിട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ നവരാത്രി മണ്ഡപത്തില്‍ വച്ചായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയത്.

‘ആ..ആ..അമ്…അം… ദ്വിജ മോള്‍ക്കിന്ന് ചോറൂണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രം’ – എന്ന കുറിപ്പോടെയാണ് പക്രു സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ദ്വിജക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്.

മൂത്ത മകള്‍ ദീപ്ത കീര്‍ത്തി കുഞ്ഞിനെ കയ്യില്‍ എടുത്തു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ചേച്ചിയമ്മ എന്നു പറഞ്ഞായിരുന്നു മക്കളുടെ ചിത്രം പങ്കുവച്ച് കുറിച്ചിരുന്നത്. 2006 ലായിരുന്നു ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്.