‘ഇരുമ്പാണിക്ക് പകരം മുളയാണി വെച്ചവൻ ചന്ദു’ എന്ന ഡയലോഗ് മമ്മൂക്കയോട് ഇന്ന് എങ്ങനെ പറയും എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ശബരീഷ് 

Follow Us :

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന ചിത്രം മികച്ച പ്രേഷകപ്രതികരണവുമായി മുന്നേറുകയാണ്, ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ സംഭവത്തെ കുറിച്ചു തുറന്നു പറയുകയാണ് നടൻ ശബരീഷ്, ഈ ചിത്രത്തിലെ ചില സീനുകളിൽ എല്ലാം മമ്മൂക്ക ഒരുപാടു എന്നെ ഹെൽപ്പ് ചെയ്യ്തിട്ടുണ്ട്. അതുപോലെയാണ് അദ്ദേഹം മുൻപും ചെയ്യ്ത ചിത്രങ്ങളെ കുറിച്ച് സംശയം ചോദിച്ചാലും പറഞ്ഞു തരും ശബരീഷ് പറയുന്നു.

മമ്മൂക്ക അഭിനയിച്ച ‘വടക്കൻ വീരഗാഥ’യിലെ തനിക്ക് ഇഷ്ട്ടപെട്ട ഒരു ഡയലോഗ് ഉണ്ട്, ‘ഇരുമ്പാണിക്ക് പകരം മുള്ളാണി വെച്ചവൻ ചന്ദു’ ഈ ഡയലോഗ് അന്ന് പ്രേക്ഷകർ കൈയടിച്ച ഡയലോഗ് ആണ്, എന്നാൽ ഈ ഡയലോഗ് ഇന്ന് മമ്മൂക്ക ഇങ്ങനെ പറയുമായിരിക്കും എന്ന ചോദ്യത്തിനെ അദ്ദേഹം നൽകിയ മറുപടി

ഇന്ന് ഒരിക്കലും ചെയ്യാൻ പറ്റില്ല, മറ്റൊരു രീതിയിൽ അത് അഡാപ്റ്റ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്,.അഭിനയത്തിന് ഓരോ ഇമ്പ്രോ വൈസ് ചെയ്യുന്ന  ആളാണ് മമ്മൂക്ക, അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമേ ഉള്ളൂ, ശബരീഷ് പറയുന്നു, എന്നാൽ കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ 70 കോടി ക്ളബ്ബിൽ കയറിരിക്കുകയാണ്, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥപാത്രങ്ങൾ ചെയ്യ്ത നടന്മാരാണ് ശബരീഷും, റോണി ഡേവിഡും, അസീസ് നെടുമങ്ങാടും