പ്രേമം കൊള്ളാമെന്ന് പറഞ്ഞത് പ്രായത്തിന്റെ വിവരക്കേട്!  ഇനിയും ശംഭുവിന് മുകളിൽ പോകണമെന്നാണ് ആഗ്രഹം, ശബരീഷ് വർമ്മ 

പ്രേമം എന്ന ചിത്രത്തിലെ ശംഭു എന്ന കഥപാത്രത്തെ അവതരിപ്പിച്ച  നടൻ ആണ് ശബരീഷ് വർമ്മ, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്നും തന്നോട് ആളുകൾ പ്രേമം സിനിമയെ കുറിച്ച് വന്നു ചോദിക്കാറുണ്ട്, എനിക്ക് ആ സിനിമ ചെയുമ്പോളെ അറിയാമായിരുന്നു അത് ഹിറ്റടിക്കുമെന്ന്, എനിക്ക് പ്രേമം സിനിമയേക്കാൾ മുൻപോട്ട് വളരുക എന്നതാണ് ആഗ്രഹം

എനിക്ക് പ്രേമത്തിന്റെയും,അതിലെ ശംഭുവിനേക്കാൾ വളരണമെന്നാണ് ആഗ്രഹം. അതാണ് ഇനിയും എന്റെ റെസ്പോൺസബിലിറ്റി, ഈ വര്ഷവും പ്രേമം ചെന്നയിൽ  റീ റിലീസ് ചെയ്തിരുന്നു , ഇന്നും ആളുകൾക്ക് ആ സിനിമ ഇഷ്ടമാണ്, എന്നാൽ അന്ന് ഞാൻ ഈ സിനിമ കണ്ടിട്ട് കൊള്ളാമെന്ന് പറഞ്ഞിരുന്നു, എന്നാൽ ആ പ്രായത്തിന്റെ വിവരക്കേട് ശബരീഷ് പറയുന്നു

ഇനി ഇപ്പോൾ എന്തുപറഞ്ഞാലും സിനിമ ഹിറ്റായല്ലോ. ഞങ്ങൾക്ക് ഈ സിനിമ ഹിറ്റാകുമെന്ന് അറിയാമായിരുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് കുഴപ്പമില്ല, നടൻ കൂട്ടിച്ചേർത്തു,  മമ്മൂട്ടി നായകനായ ടർബോയാണ് ശബരീഷിന്റെ ഏറ്റവും പുതിയ ചിത്രം.റിലീസ് ചെയ്ത ടർബോ മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് നേടികൊണ്ടിരിക്കുന്നത്.