‘വാലിബനെ’യും, ‘ആടുജീവിത’ത്തെയും തൂക്കി ടർബോ ജോസ്! റെക്കോർഡ് കളക്ഷനുമായി ‘ടർബോ’ 

കഴിഞ്ഞ ദിവസമായിരുന്നു ‘ടർബോ ‘തീയറ്ററുകളിൽ റീലിസ് ആയത്, ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ആണ് പുറത്തുവരുന്നത്, 2024  ലെ കേരളത്തിൽ വമ്പൻ കളക്ഷൻ നേടിയിരിക്കുകയാണ് ടർബോ . ആദ്യ ദിനം ചിത്രം 7 കോടിക്ക് മുകളിലാണ് തൂത്തുവാരിയത്. ഇതോടു റെക്കോർഡ് കളക്ഷൻ തൂക്കിയെടുത്ത ചിത്രമായി മാറിയിരിക്കുകയാണ് ടർബോ. മലൈക്കോട്ടൈ വാലിബൻ  5.86 കോടി, ആടുജീവിതം  5.83  എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ‘ടർബോ’ തിരുത്തി കുറിച്ചിരിക്കുന്നത്.

ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്‌ഷൻ കോമഡി രംഗങ്ങൾ കൊണ്ടും ടർബോ തിയറ്ററുകളിൽ തീ പടർത്തുകയാണ്. ഇപ്പോൾ തന്നെ തീയറ്ററുകളിൽ ഹൗസ് ഫുൾ ആയതിന് തുടർന്ന് 224 എക്സ്ട്രാ ഷോകൾ ആണ് ആദ്യ ദിനം ആരംഭിച്ചത്,

പ്രി ബുക്കിങിലൂടെയും ചിത്രം രണ്ട് കോടിക്കടുത്ത് നേടിയിരുന്നു. 2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം.തിരകഥ മിഥുൻ മാനുവൽ തോമസ്, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അഞ്ചാമത്തെ ചിത്രമാണ് ടർബോ, ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്