മകളോടൊപ്പം പത്താന്‍ കാണുമോ? വെല്ലുവിളി ഏറ്റെടുത്ത് കുടുംബസമേതം എത്തി ഷാരൂഖ് ഖാന്‍

ബോളിവുഡ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്റെ പത്താന്‍. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനം പുറത്തുവന്നതോടെതന്നെ ചിത്രം സംഘപരിവാര്‍ വിവാദമാക്കിയിരുന്നു. ദിപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍…

ബോളിവുഡ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്റെ പത്താന്‍. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനം പുറത്തുവന്നതോടെതന്നെ ചിത്രം സംഘപരിവാര്‍ വിവാദമാക്കിയിരുന്നു. ദിപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയത്.

പത്താന്‍ ബഹിഷ്‌കരിക്കണമെന്നും ഷാരൂഖിനെതിരെ വധഭീഷണി വരെ ഉയര്‍ത്തിയിരുന്നു. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു സംഘപരിവാറിന്റെ ആരോപണം.

ഷാരൂഖ് ഖാനെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീശ് ഗൗതം രംഗത്തെത്തിയിരുന്നു. മകളോടൊപ്പം ചിത്രം കാണുമോ എന്നായിരുന്നു ബിജെപി നേതാവ് വെല്ലുവിളിച്ചത്.

ഇപ്പോഴിതാ ആ വെല്ലുവിളി സ്വീകരിച്ചിരിക്കുയാണ് ഷാരൂഖ്. മകള്‍ക്കൊപ്പം മാത്രമല്ല കുടുംബത്തോടൊപ്പം എത്തിയാണ് ഷാരൂഖ് ചിത്രം കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്‌ക്രീനിങ്ങിലാണ് താരം കുടുംബസമേതം എത്തിയത്.

ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവരും
ഷാരുഖിന്റെ സഹോദരി,ഷെഹനാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും താരത്തിനൊപ്പം ഉണ്ടായിരുന്നു. ചിത്രം കാണാന്‍ താരവും കുടുംബവും എത്തിയതിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.