നൃത്തം ചെയ്യുന്നതിനിടെ കാൽതെറ്റി വീണ് നടൻ ഷാഹിദ് കപൂർ; വീ‍ഡിയോ

വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽതെറ്റി വീണ് നടൻ ഷാഹിദ് കപൂർ. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ഷാഹിദിന് അടിതെറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.…

വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽതെറ്റി വീണ് നടൻ ഷാഹിദ് കപൂർ. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ഷാഹിദിന് അടിതെറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്റ്റൈലിഷായ കറുപ്പ് വേഷത്തിൽ മനോഹരമായ നൃത്ത ചുവടുകളുമായി വേദിയെ താരം ത്രസിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

എന്നാൽ, ചുവട് പിഴച്ചതിന്റെ ഒരു ലാഞ്ചന പോലുമില്ലാതെ ഷാഹിദ് വീണ്ടും എഴുന്നേറ്റു വന്ന് നൃത്തം തുടർന്നു. ഒടുവിൽ സദസിലുണ്ടായിരുന്നവർക്ക് ഫ്ലൈയിങ് കിസ്സും നൽകിയ ശേഷമാണ് ഷാഹിദ് വേദി വിട്ടത്. ചുവട് തെറ്റിയിട്ടും ആത്മവിശ്വാസത്തോടെ നൃത്തം തുടർന്ന ഷാഹിദ് കപൂറിനെ പ്രശംസിച്ചു നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്. വീ‍ഡിയോ തരം​ഗമാവുകയും ചെയ്തു.