നയൻതാരക്കൊപ്പം ഷാരൂഖ് തിരുപ്പതിയിൽ; ഒപ്പം വിക്കിയും ഗൗരിയും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്ര ജവാൻ ഇനി പ്രേക്ഷകരിലേക്കെതാൻ വെറും ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ . ജവാന്‍’ റിലീസിന് മുമ്പേ ക്ഷേത്ര ദര്‍ശനവുമായി നയന്‍താരയും ഷാരൂഖ് ഖാനും. നയന്‍താരയ്ക്കും വിഘ്‌നേശ്…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്ര ജവാൻ ഇനി പ്രേക്ഷകരിലേക്കെതാൻ വെറും ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ . ജവാന്‍’ റിലീസിന് മുമ്പേ ക്ഷേത്ര ദര്‍ശനവുമായി നയന്‍താരയും ഷാരൂഖ് ഖാനും. നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനുമൊപ്പമാണ് ഷാരൂഖും കുടുംബവും തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. മകള്‍ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിന് ഒപ്പമുണ്ടായിരുന്നു.കുറച്ചു നാളുകൾക്ക് മുൻപ് ഷാരൂഖ് ഖാൻ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദര്ശനത്തിനായെത്തുന്നു. ഈ രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അറ്റ്‌ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.സംവിധായകന്‍ അറ്റ്ലീയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. പ്രിയാമണി, സന്യ മല്‍ഹോത്ര, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. ദീപികയുടെ ആക്ഷന്‍ സീന്‍ ട്രെയ്ലറില്‍ ശ്രദ്ധ നേടിയിരുന്നു. സംഗീതം അനിരുദ്ധ്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം.റിലീസിന് മുൻപേ ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും ഗദ്ദർ 2-വിന്റെയും റെക്കോഡുകൾ മറികടന്ന് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ജവാൻ . സിനിമയുടെ ഡിമാന്‍ഡ് കൂടിയതോടെ തിയേറ്ററുകള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ചില കേന്ദ്രങ്ങളില്‍ 2400 വരെയാണ് ടിക്കറ്റ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുണ്ട്. ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്ക് അനുസരിച്ച് 5,77,255 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഹിന്ദി പതിപ്പിന് മാത്രം 5,29,568 ടിക്കറ്റും പതിപ്പിന്റെ 19,899 ടിക്കറ്റുകളും തെലുങ്ക് പതിപ്പിന്റെ 16,230 ടിക്കറ്റുമാണ് വിറ്റുപോയത്.