പെട്ടെന്ന് ആളുകള്‍ എനിക്ക് ചുറ്റും കൂടി ; അവഗണിക്കപ്പെട്ടതിനെ കുറിച്ച്‌ ദുല്‍ഖര്‍

തന്റെ ഓരോ സിനിമകള്‍ കഴിയും തോറും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തി കൊണ്ടു വരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങള്‍ സ്വന്തമാക്കി മലയാള സിനിമയുടെ അഭിമാനമായി തിളങ്ങി നില്‍ക്കുകയാണ് നടൻ.ദുല്‍ഖറിനെ…

തന്റെ ഓരോ സിനിമകള്‍ കഴിയും തോറും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തി കൊണ്ടു വരുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങള്‍ സ്വന്തമാക്കി മലയാള സിനിമയുടെ അഭിമാനമായി തിളങ്ങി നില്‍ക്കുകയാണ് നടൻ.ദുല്‍ഖറിനെ പോലെ ഒരേ സമയം ഇത്രയും ഭാഷകളില്‍ തിളങ്ങിയ മറ്റേതെങ്കിലും താരമുണ്ടോ എന്നത് സംശയമാണ്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് ദുല്‍ഖറിനുള്ളത്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമാണ് ദുല്‍ഖര്‍ സല്‍മാൻ. താരമൂല്യത്തിന്റെ കാര്യത്തിലൊക്കെ ഏറെ മുന്നിലാണ് ഇന്ന് ദുല്‍ഖര്‍ സല്‍മാൻ. സൂപ്പർ സ്റ്റാർ നായക നടൻ ആയ അച്ഛന്റെ മകൻ ആയ ദുൽഖർ സ്വന്തം അധ്വാനത്തിലൂടെയാണ് കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത് എന്നതാണ് വാസ്തവം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ ചെല്ലുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ദുല്‍ഖറിന് ലഭിക്കാറുള്ളത്. എന്നാല്‍ എല്ലാ കാലത്തും ഇതായിരുന്നില്ല അവസ്ഥ. പൊതു ഇടങ്ങളിലും സിനിമ സെറ്റുകളിലുമൊക്കെ അവഗണിക്കപ്പെടുന്ന സാഹചര്യം ദുല്‍ഖറിന് ഉണ്ടായിട്ടുണ്ട് എന്നും ദുൽഖർ പറയുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഒരു സെറ്റില്‍ താൻ അവഗണിക്കപ്പെട്ടതിനെ കുറിച്ച്‌ ദുല്‍ഖര്‍ തുറന്നു പറഞ്ഞിരുന്നു. അവഗണന സഹിക്കാൻ വയ്യാതെ താൻ ഒരു പണി ഒപ്പിച്ചെന്നും അതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം തനിക്ക് ചുറ്റും കൂടിയെന്നും നടൻ പറഞ്ഞു. ബോളിവുഡിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാൻ ഇക്കാര്യം പറഞ്ഞത്.

നമുക്ക് ചുറ്റും നമ്മളൊരു ഒരു ഓറ ഉണ്ടാക്കിയില്ലെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ അവഗണിക്കപ്പെടും. സെറ്റില്‍ ആണെങ്കിലും മറ്റെവിടെയാണെങ്കിലും ഒരു മനുഷ്യന് കൊടുക്കേണ്ടുന്ന അടിസ്ഥാന ബഹുമാനം ഞാൻ ആഗ്രഹിക്കുന്നുണ്ട്, ദുല്‍ഖര്‍ പറഞ്ഞു. തുടര്‍ന്നാണ് ഒരു സെറ്റില്‍ തനിക്ക് ആ അടിസ്ഥാന ബഹുമാനം പോലും ലഭിക്കാത്ത സന്ദര്‍ഭം ദുല്‍ഖര്‍ വിവരിച്ചത്. അവസാനം ശ്രദ്ധ ലഭിക്കാൻ തനിക്ക് തന്റെ ആഡംബര കാര്‍ കൊണ്ടു വരേണ്ടി വന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. ഞാൻ വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടായിട്ടുണ്ട്. എന്താണ് ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു. അതെ ഞാൻ ഈ സിനിമയിലെ നടനാണ്. നിങ്ങള്‍ എന്നെ കാണുന്നില്ലേ, എന്നൊക്കെ എനിക്ക് മനസ്സില്‍ തോന്നി. ഇത് ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും എനിക്ക് തോന്നി. എങ്കില്‍ പോര്‍ഷെ എടുത്തേക്കാം എന്ന് ഞാൻ കരുതി, ദുല്‍ഖര്‍ പറയുന്നു. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പെട്ടെന്ന്, എല്ലാവരും, അയ്യോ ഏതോ വലിയ നടൻ വന്നിരിക്കുന്നു എന്ന പോലെ ഓടി വന്നു. അത് കാര്യങ്ങള്‍ മാറ്റി മറിച്ചു. എനിക്കൊരു കസേര കിട്ടി. പെട്ടെന്ന് ആളുകള്‍ എനിക്ക് ചുറ്റും കൂടി, അടുത്തേക്കൊന്നും വന്നില്ല, ദുല്‍ഖര്‍ പറഞ്ഞു. മമ്മൂട്ടിയെ പോലെ തന്നെ കാര്‍ പ്രേമിയാണ് മകൻ ദുല്‍ഖറും. നിരവധി കാറുകള്‍ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ പേരിലുള്ള കാറുകളുടെ എണ്ണം ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ പറയാൻ തയ്യാറായിരുന്നില്ല. പഴയ കാറുകളൊക്കെ തന്നെ മോഡിഫൈ ചെയ്തതെല്ലാം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അതേസമയം കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിന്റെ ആദ്യത്തെ ഓടിടി സീരീസായ ഗണ്‍സ് ആൻഡ് ഗുലാബ്‌സും അടുത്തിടെ നെറ്റ്ഫ്ലിസ്കില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. രാജ് ആൻഡ് ഡികെ ഒരുക്കിയ ഈ സീരിസിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.