മുസ്ലീം പെണ്‍കുട്ടിയായതിനാൽ അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്നപ്പോൾ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു ; ആ സമയത്ത് എന്റെ കുടുംബം നോക്കുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരുകാലത്ത് ഇന്ത്യൻ സിനിമയെ തന്നെ പിടിച്ച് കുലുക്കിയ താരമാണ് ഷക്കീല. 18 പ്ലസ് ചിത്രങ്ങളിലാണ് ഷക്കീല കൂടുതലായി അക്കാലത്ത് അഭിനയിച്ചിരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഒട്ടനവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ച ഷക്കീലയെ തേടി കുറെ…

ഒരുകാലത്ത് ഇന്ത്യൻ സിനിമയെ തന്നെ പിടിച്ച് കുലുക്കിയ താരമാണ് ഷക്കീല. 18 പ്ലസ് ചിത്രങ്ങളിലാണ് ഷക്കീല കൂടുതലായി അക്കാലത്ത് അഭിനയിച്ചിരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഒട്ടനവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ച ഷക്കീലയെ തേടി കുറെ അധികം വിവാദങ്ങളും വിമർശനങ്ങളും വന്നിരുന്നു. എന്നാൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി ഷക്കീലയുടെ കൈകളിൽ തന്നെയുണ്ടായിരുന്നു. സിനിമയിൽ നിന്നും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ് താരം.

ഷക്കീലയുടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കുറച്ച് കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താൻ എങ്ങനെയാണ് അഡൾട്ട് സിനിമകളിലേക്ക് എത്തിയതെന്നതിനെ കുറിച്ചാണ് താരം അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ”അഡള്‍ട്ട് സിനിമകളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. അന്നെനിക്ക് ഒരു സിനിമയുടെ കഥയെക്കുറിച്ചോ അണിയറ പ്രവര്‍ത്തനങ്ങളെക്കുറച്ചോ കാര്യമായ വിവരങ്ങളും ഇല്ലായിരുന്നു. കിന്നാരത്തുമ്പികളില്‍ അഭിനയിച്ച ശേഷമാണ് അഡള്‍ട്ട് ചിത്രങ്ങളില്‍ കൂടുതലായി അഭിനയിക്കാന്‍ തുടങ്ങിയത്.

അതിന് ശേഷമാണ് ഇത്തരം സിനിമകള്‍ ഇങ്ങനെയായിരിക്കുമെന്നും എങ്ങനെയൊക്കെ അഭിനയിക്കണമെന്നും ഞാന്‍ പഠിച്ചത്. എന്താണോ അവര്‍ പറഞ്ഞു തരുന്നത് അത് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ ചെയ്തു. കിന്നാരത്തുമ്പിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 23 വയസായിരുന്നു. കൂടെ അഭിനയിച്ച കുട്ടിയ്ക്ക് 17 വയസ്. അന്ന് എന്നെ 33 കാരിയായാണ് ചിത്രീകരിച്ചത്. ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും കടന്നു വന്ന പെണ്‍കുട്ടിയ്ക്ക് അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് എന്റെ കുടുംബം നോക്കുകയെന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്.” എന്നായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്.