എൺപതുകളിലെ താരസുന്ദരി, കാമുകൻ തന്നെ വ്യഭിചാരിയാക്കി ; ഒടുവിൽ മമ്മൂട്ടിയുടെ നായിക എയ്ഡ്സ് ബാധിച്ച് തെരുവിലേക്ക്

എൺപതുകളിൽ തെന്നിന്ത്യയിലെ ബോളിവുഡിലും തിളങ്ങിയ താരമാണ് നിഷ നൂർ. രജനികാന്ത്, കമൽ ഹസ്സൻ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നിഷയ്ക്ക് ഒട്ടനവധി ആരാധകരെയും സമ്പാദിക്കുവാൻ സാധിച്ചിരുന്നു. എന്നാൽ എല്ലാം അവസാനിക്കാൻ ചെറിയ…

എൺപതുകളിൽ തെന്നിന്ത്യയിലെ ബോളിവുഡിലും തിളങ്ങിയ താരമാണ് നിഷ നൂർ. രജനികാന്ത്, കമൽ ഹസ്സൻ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നിഷയ്ക്ക് ഒട്ടനവധി ആരാധകരെയും സമ്പാദിക്കുവാൻ സാധിച്ചിരുന്നു. എന്നാൽ എല്ലാം അവസാനിക്കാൻ ചെറിയ ഒരു നിമിഷം മതിയായിരുന്നു. സിനിമയിൽ പിടിച്ചുനിൽക്കാൻ നിഷയ്ക്ക് കഴിയാതെയായി. അവസരങ്ങൾ കുറഞ്ഞു വന്നു.

പതിയെ പതിയെ ഗ്ലാമറിന്റെ ലോകത്ത് നിന്നും നിഷ എന്ന അഭിനേത്രി അപ്രത്യക്ഷയായി. അക്കാലത്ത് നിഷ ഒരു നിർമ്മാതാവുമായ പ്രണയത്തിലായിരുന്നു. എന്നാൽ അയാൾ നിഷയുടെ പണവും സൗന്ദര്യവും മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. നിഷയുടെ കയ്യിലെ പണം തീർന്നതോടെ, അയാൾ നിഷയെ വ്യഭിചാരത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. തുടർന്ന് ജീവിതത്തിന്റെ താളം തെറ്റിയ നിഷയെ വർഷങ്ങൾക്ക് ശേഷം ചെന്നൈയിലെ തെരുവോരത്ത് വെച്ചാണ് കണ്ടെത്തിയത്.

അപ്പോഴേക്കും സൗന്ദര്യവും ആരോഗ്യവും ക്ഷയിച്ച് അസ്ഥികൂടം പോലെയായി തീർന്നിരുന്നു നിഷ. ഉറുമ്പരിച്ച് തുടങ്ങിയ നിഷയെ മുസ്ലീം മുന്നേട്ര കഴകം എന്ന തമിഴ്‌നാട്ടിലെ എന്‍ജിഒ ആശുപത്രിയിലെത്തിക്കുകയും നിഷയെ പിന്നീട് നോക്കുകയും ചെയ്തു. എയ്ഡ്സ് രോഗബാധയ്ക്ക് കീഴടങ്ങിയിരുന്നു അപ്പോഴേക്കും നിഷയുടെ ശരീരം. തുടർന്ന് 2007 ൽ നിഷ ആശുപത്രി കിടക്കയിൽ വെച്ച് തന്നെ മരണത്തിനു കീഴടങ്ങി.