അന്ന് തന്റെ അടുത്ത് സംവിധായകർ പ്രയോഗിച്ച തന്ത്രം! എന്റെ ഗതി ആർക്കും ഉണ്ടാകരുത് ഷക്കീല

തെന്നിന്ത്യൻ ഒട്ടാകെ ഒരു കാലത്ത് അടക്കി വാഴ്ന്ന ഗ്ലാമർ നായികയായിരുന്നു ഷക്കീല. താരം ഇപ്പോൾ ഗ്ലാമർ  താരം എന്ന ടാഗ് ലൈനിൽ നിന്നും മാറി തന്റെ ജീവിതത്തിന്റെ മറ്റൊരുഘട്ടത്തിലാണ് നടി നില്കുന്നത് . ഒരു ജീവകാരുണ്യ പ്രവർത്തക എന്ന പേരിലും  ഇന്ന് ഷക്കീല അറിയപ്പെട്ടു കഴിഞ്ഞു. കാലം മാറിയപ്പോള്‍ ഷക്കീലയോടുണ്ടായിരുന്ന ആളുകളുടെ  സമീപനവും മാറി.  ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച്തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് ഷക്കീല. തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അക്കാലത്ത്  സംവിധായകര്‍ പ്രയോഗിച്ചിരുന്ന തന്ത്രത്തെക്കുറിച്ചാണ്   ഷക്കീല സംസാരിക്കുന്നത്  ,സംവിധായകർ കഥപറയാൻ വരുമെന്നും അപ്പോൾ കഥ കേൾക്കേണ്ട എന്ന് താൻ പറയാറുണ്ടായിരുന്നുവെന്നും ഷക്കീല പറയുന്നു. കാരണം  അവര്‍ക്ക് തന്നെയാണ്  വേണ്ടത്  അതിനാണ് കഥ പറയുന്നത്. അവര്‍ക്ക് തന്നെ  വേണ്ടത് രണ്ട് ദിവസമായിരിക്കും. അന്നൊക്കെ തന്റെ  ഒരു ദിവസം തന്നെ കിട്ടുക ബുദ്ധിമുട്ടാണ്.  അപ്പോഴാണ് രണ്ട് ദിവസം. അതിനാല്‍ അവര്‍ കഥ പറയും. ഒരു സിനിമയിൽ  അഞ്ച് സീനുണ്ടാകും അതിൽ   തീര്‍ച്ചയായും ഒരു ബെഡ് റൂം സീനുണ്ടാകും. പിന്നെയൊരു കുളി സീനും കാണും. ബാക്കിയുള്ള മൂന്ന് സീനാകും ഇമോഷണല്‍ സീനുകള്‍. പക്ഷെ സിനിമയിൽ  അവര്‍ കാണിക്കുക ബെഡ് റൂം സീനും കുളി സീനും മാത്രം  ആയിരിക്കും. ബാക്കി മൂന്ന് സീനും മിസ്സിംഗ് ആയിരിക്കും. അതായിരുന്നു അവരുടെ  തന്ത്രമാമെന്നു  ഷക്കീല പറയുന്നു.

വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളെ മാത്രം നിയന്ത്രിക്കുന്നതിനേയും ഷക്കീല വിമര്‍ശിക്കുന്നുണ്ട്.  വസ്ത്രം ധരിക്കേണ്ടത് ഇങ്ങനെയാണ്എന്ന് പറഞ്ഞു  പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. എന്തുകൊണ്ട് ആണ്‍കുട്ടികളെ പഠിപ്പിക്കുന്നില്ല  ,  മാതാപിതാക്കള്‍ പെണ്‍കുട്ടികളെയല്ല, ആണ്‍കുട്ടികളെയാണ് പഠിപ്പിക്കേണ്ടത്. ഒരു പെണ്‍കുട്ടിയെ സഹോദരിയായി കണ്ട് പെരുമാറാനും ആണ്‍കുട്ടികളെ പഠിപ്പിക്കണം. എന്തിനാണ് എപ്പോഴും പെണ്‍കുട്ടികളോട് അത് ധരിക്കരുത്, ഇത് ധരിക്കരുത് എന്ന് പറയുന്നത്? എന്നാണ് ഷക്കീലയുടെ ചോദ്യം.   താനഭിനയിച്ച സിനിമകളുടെ കാര്യവും ഷക്കീല പറയുന്നുണ്ട്.
തന്നെ  വിളിച്ച് കൊമേഷ്യല്‍ സിനിമകളില്‍ അവസരം തന്നിട്ടില്ല എന്നും  തന്നെ  വിളിച്ച സിനിമകളിലാണ്  അഭിനയിച്ചത്,എന്റെ ഗതി ആർക്കും വരരുത്  എന്നും ഷക്കീല പറയുന്ന് . താനഭിനയിച്ച സിനിമകൾ 18 പ്ലസ് ആണെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് 18 കഴിഞ്ഞിട്ടുണ്ടെങ്കില്‍ വേണമെങ്കിൽ  കാണാമെന്നേയുള്ളൂ  അതില്‍ കൂടുതലൊന്നുമില്ല. 18 ആയാല്‍ ആര്‍ക്കും കാണാം. സ്ത്രീകള്‍ക്കും കാണാം. സ്ത്രീകള്‍ വരാത്തത് തന്റെ  തെറ്റല്ലല്ലോ എന്നാണു നടി  പറയുന്നത്.

ആണുങ്ങളാണ് തന്റെ  സിനിമ കാണാന്‍ വരുന്നത്എ ന്നാൽ തനിക്കതിൽ  സങ്കടം തോന്നുന്നില്ല. അങ്ങനെയായിരുന്നു അത് സംഭവിക്കേണ്ടിയിരുന്നതെന്നാണ് ഷക്കീല പറയുന്നത്.
അതെ സമയം താൻ  കടന്നു പോയത് എന്തിലൂടെയൊക്കെ ആണെന്ന് ആളുകളോട് പറയണമെന്ന് തോന്നി,  കാരണം, മറ്റുള്ളവർ  അതിലൂടെ കടന്നു പോകരുത് എന്നും ഷക്കീല പറയുന്നു. ഒരു കുട്ടിയെ അടുത്തിരുത്തി, ഇവള്‍ക്ക് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. അതിനാല്‍ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണം എന്ന് പറയാനല്ല. അങ്ങനെ ഒരു കുട്ടിയെ ഇവിടെ ഇരുത്താന്‍ താൻ  ആഗ്രഹിക്കുന്നില്ല എന്നാണു നടി  പറയുന്നത്. താൻ എന്തൊക്കെ ചൂഷണങ്ങള്‍  നേരിട്ടു, എന്തൊക്കെ മോശം അനുഭവങ്ങളുണ്ടായി എന്ന് താൻ  പറഞ്ഞാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് ശ്രദ്ധിക്കുമെന്നും ഷക്കീല പറയുന്നു. താനീ  സിനിമകൽ  ചെയ്യുമ്പോള്‍ എന്റെ പാരന്റസ് കുറച്ച് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ ഷക്കീലയുണ്ടാകില്ലായിരുന്നു. അതാണ് താൻ  എല്ലായിടത്തും പറയാന്‍ ശ്രമിക്കുന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ റിസ്‌കുകാലുണ്ട്  പക്ഷെ നിങ്ങള്‍ക്ക് നല്ല  പാരന്റ്‌സ  ഉണ്ടെങ്കില്‍ സിനിമ  നല്ല മേഖലയാണ് എന്നും ഷക്കീല പറഞ്ഞു. ആളുകളെ തിരുത്താനല്ല, താൻ  ശ്രമിക്കുന്നത്. തനിക്ക്  സംഭവിച്ചത് ഇതാണ്എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും ഷക്കീല  വ്യക്തമാക്കി. ഇപ്പോൾ താരം പരമ്പരയിലൂടെ ആണ്  മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്