എനിക്ക് എന്റെ സന്തോഷമാണ് വലുത്, ശാലിൻ സോയ

നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. പലപ്പോഴും ബോഡി ഷൈമിങ് നേരിടേണ്ടി വന്നിട്ടുള്ള താരം കൂടിയയാണ് ശാലിൻ. ശരീര ഭാരം കൂടുന്നതിന്റെ പേരിലും മറ്റു സോഷ്യൽ മീഡിയയിൽ പലപ്പോഴും ശാലിനെതിരെ വലിയ രീതിയിൽ തന്നെയുള്ള ബോഡി ഷൈമിങ് ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെ ഒന്നും താൻ ശ്രദ്ധിക്കുന്ന കാര്യമല്ല എന്ന് ശാലിൻ സോയ തന്നെ തന്റെ പ്രവർത്തികളിൽ കൂടി തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ഡയറ്റിനെ കുറിച്ചും ഭക്ഷണ രീതിയെ കുറിച്ചും ശാലിൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്ത് ഡയറ്റ് ആണെങ്കിലും അതിൽ മധുരം ഒഴിവാക്കണം എന്ന് തനിക്ക് നല്ല വ്യക്തമായിട്ട് അറിയാം.

ഏതു ഡയറ്റിലും മധുരം പാടെ ഒഴിവാക്കണം എന്നും മധുരം ശരീര ഭാരം കൂട്ടുന്നതിന് വില്ലൻ ആണെന്നും ഡയറ്റിൽ മധുരം വേണ്ടെന്ന് വെക്കണം എന്നും തനിക്ക് അറിയാം. എന്നാൽ മധുരം എനിക്ക് എന്റെ ജീവിതത്തിൽ നിന്നു ഒഴിവാക്കാൻ കഴിയാത്ത കാര്യം ആണ്. എന്റെ ജീവിതം പല പ്രശ്നങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് ജീവിതത്തിൽ പ്രശ്നങ്ങളും കൂടി കൂടി വരുകയാണ്. പലപ്പോഴും മാനസികമായി തകരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ അങ്ങനെ ഉള്ള സാഹചര്യത്തിൽ എനിക്ക് എന്റെ മാനസിക സന്തോഷം കൂടി നോക്കിയേ പറ്റു.

എനിക്ക് ഏറ്റവും കൂടുതൽ വിഷമം ഉള്ള സമയത്ത് എനിക്ക് എന്റെ പ്രിയപ്പെട്ട ചോക്ലേറ്റോ കേക്കോ കഴിക്കണം. അത് ഞാൻ ഉറപ്പായും കഴിച്ചിരിക്കും. എങ്കിൽ മാത്രമേ എന്റെ വിഷമം കുറയു. ആ സമയത്ത് ഞാൻ ഒരിക്കലും എന്റെ ശരീരത്തിന്റെ ആരോഗ്യമല്ല, മനസ്സിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും ഡയറ്റിൽ എനിക്ക് മധുരം ഒഴിവാക്കാൻ കഴിയാതെ വരാറുണ്ട് എന്നുമാണ് ശാലിൻ സോയ പറയുന്നത്.