Film News

മാലി ദ്വീപിൽ നിന്ന് ചൂടൻ ചിത്രങ്ങളുമായി ശാലി സോയ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ എന്ന കൊച്ചു സുന്ദരി. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരം വര്ഷങ്ങളായി അഭിനയ ലോകത്ത് തുടരുന്നുണ്ട്. സിനിമയിലും ടെലിവിഷൻ പാരമ്പരകളിലും ഒരുപോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ശാലിൻ ഇതിനോടകം തന്നെ നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്. ലോക്ക് ഡൗൺ സമയത്തും മറ്റും താരം പങ്കുവെച്ച ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാലി ദ്വീപിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗൺ സമയത്ത് തടി കുറച്ച് പുത്തൻ മേക്കോവറിൽ വന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു . താരത്തിനുണ്ടായ മേക്കോവർ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. തന്റെ പുത്തൻ മേക്കോവറിനായി 13 കിലോയോളം ശരീരഭാരമാണ് താരം കുറച്ചത്. കീറ്റോ ഡയറ്റിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയുമാണ് തനിക്ക് ഇതിനു കഴിഞ്ഞതെന്നും മനസ്സുവെച്ചാൽ ആർക്കും ശരീരഭാരം കുറയ്ക്കാമെന്നും താരം തുറന്നു പറഞ്ഞിരുന്നു.

എൽസമ്മഎന്ന ആൺകുട്ടി, റബേക്ക ഉതുപ്പ് കിഴക്കേമല, മല്ലു സിങ്, വിശുദ്ധൻ, ധമാക്ക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശാലിൻ സോയ അഭനയിച്ചു. ഇതിൽ ദമാക്കയാണ് ശാലിന്റെതായി ഒരുവിൽ പുറത്തിറങ്ങിയ ചിത്രം.

ലോക്ക് ഡൗൺ വരുന്നതിനു മുൻപ് നിരവധി യാത്രകൾ താരം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ വീട്ടിൽ ആയിരുന്ന താരം അതിനു ശേഷം ആദ്യമായി മാലി ദ്വീപിലേക്കാണ് പോകുന്നത്. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. തടി കുറഞ്ഞപ്പോൾ കൂടുതൽ സുന്ദരി ആയല്ലോ എന്നാണ് കൂടുതൽ പേരും ചോദിച്ചിരിക്കുന്നത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ശാലിന്റെ ദീപാറാണി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരമ്പരയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.

Trending

To Top