തിരിച്ചുവരവില്‍ ഇങ്ങനുള്ള പ്രകടനങ്ങളാണോ ലക്ഷ്യം? വിമർശകന് മറുപടിയുമായി രസ്ന!

ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുല്‍ഖറിന്റെ സഹോദരിയായും ഊഴം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ അനിയത്തിയും പ്രേഷകരുടെ മുന്നിൽ എത്തിയ താരമാണ് രസ്ന. സ്വാഭാവികമായ അഭിനയത്തിലൂടെ ഈ രണ്ടു ചിത്രങ്ങളിലും പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന്…

Rasna Pradeep Photoshoot

ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുല്‍ഖറിന്റെ സഹോദരിയായും ഊഴം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ അനിയത്തിയും പ്രേഷകരുടെ മുന്നിൽ എത്തിയ താരമാണ് രസ്ന. സ്വാഭാവികമായ അഭിനയത്തിലൂടെ ഈ രണ്ടു ചിത്രങ്ങളിലും പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. രണ്ട് പേരുടെയും അനിയത്തിക്കുട്ടിയായി എത്തിയത് രസ്‌ന പവിത്രന്‍ എന്ന താരമായിരുന്നു. മഞ്ജു വാര്യരിനൊപ്പമുള്ള ആമിയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ രസ്ന തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

രസ്ന സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. എന്നാൽ തന്റെ ഫോട്ടോഷൂട്ടുകൾ ഒന്നും താരം അധികം ആരാധകരുമായി പങ്കുവെക്കാറില്ലായിരുന്നു. ഇതിനു സുഹൃത്തുക്കൾ തന്നെ കുറ്റം പറയാറുണ്ടെന്നും താരം പറഞ്ഞു. സാദാരണ നടിമാരൊക്കെ അവരുടെ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്, എന്നാൽ നീ ഭയങ്കര മടിച്ചിയാണെന്നും ചിത്രങ്ങൾ ഒന്നും ഇടാറില്ല എന്നും സുഹൃത്തുക്കൾ പറയാറുണ്ടെന്നാണ് രസ്ന പറഞ്ഞത്.

എന്നാൽ അടുത്തിടെ താരം പോസ്റ്റ് ചെയ്ത കുറച്ച് ഗ്ലാമറസ് ആയ ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. താരത്തിനെ അഭിനന്ദിച്ചുകൊണ്ട് ആളുകൾ എത്തി. എന്നാൽ താരത്തിനെ വിമർശിക്കാനും കുറച്ച് പേര് മടി കാണിച്ചില്ല. തിരിച്ചുവരവില്‍ ഗ്ലാമറസ് പ്രകടനങ്ങളാണോ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു താരത്തോട് ഒരാൾ ചോദിച്ചത്. എന്നാൽ അതിനുള്ള മറുപടിയും താരം നൽകി.

ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് ധരിച്ചത്. തീം ഷൂട്ടിനുള്ള പ്ലാനായിരുന്നു. നേരത്തെ മോഡേണ്‍ വേഷത്തില്‍ കാണാത്തതും അനിയത്തിക്കുട്ടി ഇമേജായതിനാലുമാവും അതിശയം തോന്നിത്. ലോകം എത്ര മാറിയെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്ന ആള്‍ക്കാരല്ലേയെന്നും താരം താരം മറുപടി നല്‍കി. കഥാപാത്രത്തിന് വേണ്ടി മോഡേണ്‍ വേഷം ധരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഗ്ലാമറിന് വേണ്ടി ഗ്ലാമറസ് പ്രകടനങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും രസ്‌ന വ്യക്തമാക്കിയിരുന്നു.