പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് അത്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശാലു കുര്യൻ. സീരിയലുകളിൽ വില്ലത്തി വേഷങ്ങളിൽ ആണ് താരം കൂടുതലും എത്താറുള്ളത് എങ്കിൽ തന്നെയും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശാലു കുര്യൻ. സീരിയലുകളിൽ വില്ലത്തി വേഷങ്ങളിൽ ആണ് താരം കൂടുതലും എത്താറുള്ളത് എങ്കിൽ തന്നെയും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലെ നെഗറ്റീവ് റോൾ ആണ് താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തത്. ഇപ്പോഴും വർഷ എന്ന പേരിൽ ആണ് താരത്തെ പല ആരാധകരും വിളിക്കുന്നത്.  തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരത്തിന് ഒരു ആൺകുഞ്ഞു പിറന്നത്. ഇപ്പോൾ തന്റെ ഗർഭകാലം എങ്ങനെ ആയിരുന്നുവെന്ന് മനസ്സ് തുറക്കുകയാണ് ശാലു.

ഗർഭിണി ആയത് ഒരു ദൈവീക അനുഗ്രഹം ആയാണ് ഞാൻ കാണുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം മനോഹരമായ അനുഭവം ആയിരുന്നു അത്. കൊറോണ സമയത്ത് ആയിരുന്നു ഗർഭിണി ആയത്. അത് കൊണ്ട് തന്നെ ഗർഭാവസ്ഥയിൽ നല്ല വിശ്രമവും ഭക്ഷണവും ലഭിച്ചു. ശരിക്കും ഗര്ഭകാലം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞു. എല്ലാവരും എന്നോട് എപ്പോഴും പറയുമായിരുന്നു പെൺകുട്ടി ആയിരിക്കും വയറ്റിൽ ഉള്ളത് എന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞു പെൺകുട്ടി ആണെന്ന് എനിക്കും തോന്നി തുടങ്ങി. എന്നാൽ പ്രസവിച്ചപ്പോൾ ആട്ടെ ആൺകുട്ടിയും. എന്ത് കുട്ടി ആയാലും എനിക്ക് സന്തോഷമേ ഉള്ളു. കൊറോണ സമയം ആയതിനാൽ ഡെലിവറി സമയത്ത് ഭർത്താവിന് കയറാൻ പറ്റിയില്ല.

അവസാന സമയം വരെ സുഖപ്രസവം ആയിരിക്കും എന്നാണു കരുതിയത്. എന്നാൽ സിസ്സേറിയൻ വേണ്ടി വന്നു. ഗർഭിണി ആയപ്പോൾ തന്നെ ക്രമാതീതമായി എന്റെ വണ്ണം കൂടിയിരുന്നു. 90 കിലോ വരെ ആയിരുന്നു എന്റെ ശരീരഭാരം. പ്രസവത്തിനു ശേഷം ഒരാഴ്ച അരിഷ്ടം കുടിച്ചതല്ലാതെ ഒരു തരത്തിൽ ഉള്ള മരുന്നുകളും ഞാൻ കഴിച്ചിട്ടില്ല എന്നും താരം പറഞ്ഞു. മകന് ഇപ്പോൾ ആറ് മാസം പ്രായമായി. ഇപ്പോൾ ഞാൻ ഡയറ്റ് ചെയ്യാൻ തുടങ്ങി എന്നും താരം പറഞ്ഞു.