ആളുകളുടെ പ്രശ്നങ്ങളെ ക്കുറിച്ച് പറയുമ്പോൾ മറ്റുള്ളവർ അതിൽ ചാടി വീഴേണ്ട കാര്യം ഇല്ല!

ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,  ഞാൻ കുറച്ചു ദിവസമായി എഴുതാൻ വിചാരിക്കുന്നു. ഇത് ഞാൻ ഉൾപ്പെടുന്ന sexuality യെക്കുറിച്ച് മാത്രം…

ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,  ഞാൻ കുറച്ചു ദിവസമായി എഴുതാൻ വിചാരിക്കുന്നു. ഇത് ഞാൻ ഉൾപ്പെടുന്ന sexuality യെക്കുറിച്ച് മാത്രം പറയാൻ ഉദ്ദേശിച്ചു കൊണ്ടുള്ള post ആണ്. മറ്റു ലൈംഗീക ന്യുനപക്ഷങ്ങളെ ഏതെങ്കിലും തരത്തിൽ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ശ്രീലക്ഷ്മിയുടെ പോസ്റ്റ്‌ ഇവിടെ കോപ്പി ചെയ്തിട്ടില്ല. ആ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഞാൻ സ്വതന്ത്രമായി എഴുതിയ ഒന്നാണിത്. ലൈംഗീകതയെ കുറിച്ച് ഞാൻ പോസ്റ്റുകൾ ഇട്ടിട്ടില്ല എന്നാണ് ഓർമ്മ. ആ വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന ഒരാളല്ല ഞാൻ. ഞാൻ എല്ലാ sexuality യെയും അംഗീകരിക്കുന്നു.അവരെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു. എന്നാൽ അതെ സമയം എന്റെ sexuality യെക്കുറിച്ച് പറയാനും എനിക്ക് അവകാശം ഉണ്ടെന്നു മനസ്സിലാക്കുക . പരസ്പരം അംഗീകരിക്കുക എന്നതാണ് ആദ്യം വേണ്ടത്.ശ്രീലക്ഷ്മിയുടെ പോസ്റ്റിൽ പ്രയോഗിച്ചിരിക്കുന്ന ചിലപ്രയോഗങ്ങൾ എനിക്ക് ഉപയോഗിക്കാൻ ഉള്ള ധൈര്യം ഇല്ല എന്ന്‌ വേണേൽ പറയാം. എന്നാൽ അവൾ പറയാൻ ഉദ്ദേശിച്ചതിന്റെ ഉദ്ദേശശുദ്ധി ഞാൻ പോസിറ്റീവ് ആയി ആണ് മനസ്സിലാക്കുന്നത്. ഞാൻ ഹെട്രോസെക്ഷ്വൽ ആയ ഒരാളാണ്. എന്നാൽ ലൈംഗീക ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കാറുണ്ട്. അവരുടെ പ്രശ്ങ്ങൾക്കൊപ്പം എപ്പോഴും ഉണ്ട്. ലൈംഗീക ന്യൂനപക്ഷങ്ങളെ ക്കുറിച്ച് പറയുന്നത് പോലെതന്നെ hetrosexual ആയവരുടെ പ്രശ്നങ്ങൾതുറന്നു പറയേണ്ടതുണ്ട്. ഇതിനെ കൂട്ടി കലർത്തേണ്ടതില്ല.

സ്ത്രീകളുടെ ലൈംഗീക പ്രശ്നങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറെ ഇല്ല. Hetrosexual ആളുകളുടെ പ്രശ്നങ്ങളെ ക്കുറിച്ച് പറയുമ്പോൾ മറ്റുള്ളവർ അതിൽ ചാടി വീഴേണ്ട കാര്യം ഇല്ല(. ഇവിടെ ചാടി വീണത് ലൈംഗീക ന്യൂനപക്ഷങ്ങൾ അല്ല., )Hetrosexual ആയ ഒരു പെൺകുട്ടി വിവാഹ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർന്നു വരുന്ന ഡിവോഴ്സ് കേസുകൾ നോക്കിയാൽ മനസ്സിലാവും. സൈകോളജിസ്റ്റുകൾ, സൈക്കാട്രിസ്റ്റുകൾ എന്നിവരുടെ റിപ്പോർട്ടുകൾ നോക്കുക. ലൈംഗീക ന്യൂനപക്ഷങ്ങൾക്കൊപ്പം തന്നെ അവകാശങ്ങൾ ഉള്ളവരാണ് ലൈംഗീക ഭൂരിപക്ഷവും. എന്റെ എഴുത്തിൽ ഹിംസാത്മാകമായി എന്തെങ്കിലും ഉണ്ടെന്നുതോന്നുന്നില്ല. ഒരു ഹെട്രോsexual ആയ സ്ത്രീയുടെ പ്രശ്നങ്ങൾ SreeLakshmi Arackal അവതരിപ്പിച്ചു. അതിലെ ചിലപ്രയോഗങ്ങളോട് വിയോചിപ്പു സൂക്ഷിച്ചു കൊണ്ട് തന്നെ ശ്രീലക്ഷ്മി സൂചിപ്പിച്ച വിഷയംപ്രസക്തമാണെന്ന്‌ പറയാതിരിക്കാനാവില്ല. നിങ്ങൾ എന്ത് കൊണ്ട് ഒരു സ്ത്രീയുടെ പക്ഷത്തു നിന്നും ചിന്തിക്കുന്നില്ല . ലൈംഗീക ന്യൂനപക്ഷങ്ങൾക്കു അവരുടെ അഭിചിക്കനുസരിച്ചു ഉള്ള പങ്കാളിയെ തിരഞ്ഞെടുക്കാം. അതിൽ ആർക്കും വിയോജിപ്പില്ല. എന്നാൽ തീർത്തും ഹെട്രോsexual ആയ ഒരു പെൺകുട്ടിയോട് നീതി പുലർത്തേണ്ടതുണ്ട്. തിരിച്ചും.

ഈ വിഷയത്തിൽ ഇല്ലാത്ത ആരോപണങ്ങൾ എന്തിനു കൊണ്ടുവരുന്നു. ഹെട്രോsexual ആയവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. അത് ലൈംഗീക ന്യൂന പക്ഷങ്ങളെ തള്ളി പറഞ്ഞു കൊണ്ടല്ല എന്നോർക്കുക. സ്വാഭാവിക മായ sexuality എന്താണോ അത് പരിഹസിക്കപ്പെടേണ്ടതല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. എന്റെ എഴുത്തുകൾ ആരുടേയും സർട്ടിഫിക്കറ്റിനു വേണ്ടി അല്ല. എനിക്കു ശരി എന്ന്‌ തോന്നുന്നത് കുറിക്കുന്നു. നിങ്ങൾക്കു യോജിക്കാം, വിയോജിക്കാം.