പൂച്ചയുടെ പ്രസവം കാണാൻ പോയതാണ്, കണ്ണ് തുറന്നപ്പോൾ ആശുപത്രിയിൽ, ഷംന കാസിം

ഷംന കാസിമിനെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. ഒരു പക്ഷെ മലയാള സിനിമയേക്കാൾ കൂടുതൽ അന്യ ഭാഷ ചിത്രങ്ങൾ ആയിരിക്കും ഷംനയെ വേണ്ട രീതിയിൽ ഉപയോഗിച്ചത് എന്ന് പറയാം. അത് കൊണ്ട് തന്നെ തെന്നിന്ത്യയിൽ…

ഷംന കാസിമിനെ അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. ഒരു പക്ഷെ മലയാള സിനിമയേക്കാൾ കൂടുതൽ അന്യ ഭാഷ ചിത്രങ്ങൾ ആയിരിക്കും ഷംനയെ വേണ്ട രീതിയിൽ ഉപയോഗിച്ചത് എന്ന് പറയാം. അത് കൊണ്ട് തന്നെ തെന്നിന്ത്യയിൽ പൂർണ്ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. അടുത്തിടെ ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ദുബായ് ബിസിനസ്സ്മാൻ ആയ ഷാനിദ് ആസിഫ് അലിയെ ആണ് താരം വിവാഹം കഴിച്ചത്. ഇവർക്ക് അടുത്തിടെ ഒരു മകൻ  കൂടി ജനിച്ചിരുന്നു. കുറച്ച് നാളുകൾ കരിയറിൽ നിന്ന് വിട്ട് നിന്ന ഷംന ഇപ്പോൾ കാരിയറിലേക്ക് തന്റെ തിരിച്ച് വരവിന് ഒരുങ്ങുകയാണ്. എന്നാൽ ഒരു അഭിമുഖത്തിൽ ഷംന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

എന്റെ ഉമ്മ അഞ്ച് പ്രസവിച്ചു. അതിൽ ഏറ്റവും ഇളയത് ആണ് ഞാൻ. ഉമ്മയോട് ഞാൻ എപ്പോഴും പറയുമായിരുന്നു ഉമ്മ അഞ്ച് പ്രസവിച്ചില്ലേ, ഞാൻ അപ്പോൾ ഉമ്മയെ കടത്തി വെട്ടി ആറു പ്രസവിക്കുമെന്നു. ഉമ്മ അപ്പോൾ പറയാം അത് അത്ര ചെറിയ കാര്യമൊന്നുമല്ല, ആദ്യം നിന്റെ ഒരു പ്രസവം കഴിയട്ടെ, എന്നിട്ട് തീരുമാനിയ്ക്ക് ആറു പ്രസവിക്കണോ എന്ന്. അത്  അത്ര എളുപ്പമുള്ള കാര്യമല്ല എന്നുമാണ് ഉമ്മ പറയുന്നത്. എന്നാൽ താൻ ഉറപ്പായി ആറു പ്രസവിക്കും. കാരണം ഗർഭിണി ആകുക, ‘അമ്മ ആകുന്ന എന്നൊക്കെ പറയുന്നത് ഭാഗ്യം ഉള്ള കാര്യം ആണ്. ശരിക്കും അനുഗ്രഹിക്കപ്പെടുന്ന മുഹൂർത്തങ്ങൾ ആണ് അതെന്നും ഷംന പറയുന്നു. തന്റെ ബാക്കി നാല് സഹോദരങ്ങളെയും ഉമ്മ പ്രസവിച്ചത് വലിയ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിൽ ആണ്.

Shamna-kasim-(3)

എന്നാൽ തന്നെ പ്രസവിച്ചത് അടിസ്ഥാന സൗകര്യങ്ങളെ മാത്രമുള്ള ഒരു കമ്മ്യൂണിറ്റി ഹെൽത്ത് റൂമിൽ ആണ് എന്നും ഷംന പറഞ്ഞു. കുട്ടികാലത്ത് പൂച്ചയുടെ പ്രസവം കാണാൻ വേണ്ടി ഞാൻ ഓടി ടെറസ്സിൽ കയറി. എന്നാൽ അത് മാത്രമേ ഓർമ്മയുള്ളു. പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാൻ ആശുപത്രീയിൽ ആണ്. ടെറസിൽ നിന്ന് താഴെ വീണു. കുറച്ച് കൂടി സ്ഥാനം മാറി പോയിരുന്നെങ്കിൽ എന്റെ വീഴ്ച കിണറ്റിൽ ആയിരുന്നേനെ. ഞാൻ ചെന്ന് വീണത് കിണറ്റിന്റെ തട്ടിൽ ആയിരുന്നു. ശബ്‌ദം കേട്ട് വന്ന എല്ലാവരും കൂടി എന്നെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെന്നും ഷംന ചിരിച്ച് കൊണ്ട് പറഞ്ഞു.