മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലമാണ് അന്ന് ആ നായിക നടി വാങ്ങിയത്

സിനിമയിൽ അന്നും ഇന്നും ഉള്ള രീതിയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത്  നായകനടമാർ ആണെന്നുള്ളത്. നായകനെ അപേക്ഷിച്ച് നായികയ്ക് എപ്പോഴും പ്രതിഫലം കുറവായിരിക്കും എന്നു മാത്രമല്ല, നായകൻറെ പകുതി പ്രതിഭലമായിരിക്കും നായികയ്ക്ക് ലഭിക്കുക. എന്നാൽ…

സിനിമയിൽ അന്നും ഇന്നും ഉള്ള രീതിയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത്  നായകനടമാർ ആണെന്നുള്ളത്. നായകനെ അപേക്ഷിച്ച് നായികയ്ക് എപ്പോഴും പ്രതിഫലം കുറവായിരിക്കും എന്നു മാത്രമല്ല, നായകൻറെ പകുതി പ്രതിഭലമായിരിക്കും നായികയ്ക്ക് ലഭിക്കുക. എന്നാൽ ഇന്ന് തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക നയൻ‌താര ആണ്. നയൻതാര കഴിഞ്ഞാൽ തൊട്ട് പിന്നിലായി തൃഷ കൃഷ്ണയും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കോടികൾ ആണ് ഇവർ ഒരു സിനിമയ്ക് വേണ്ടി കൈപ്പറ്റുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇവർ കൈപ്പറ്റുന്ന കൊടികളെക്കാൾ കൂടുതൽ പ്രതിഫലമാണ് നായകനടന്മാർ കൈപ്പറ്റുന്നത് എന്നുള്ളതാണ്. മലയാള സിനിമയുടെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മോഹൻലാലും മമ്മൂട്ടിയും ആണ്.

എന്നാൽ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ നടി അംബിക കൈപ്പറ്റിയത് മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം ആയിരുന്നു. രാജാവിന്റെ മകൾ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് അംബിക മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം കൈപ്പറ്റിയത്. അന്ന് അംബിക മലയാള സിനിമയിലെ തിരക്കേറിയ മുൻനിര നായികമാരിൽ ഒരാൾ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം അംബിക സജീവമായി തന്നെ നിൽക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് ആണ് രാജാവിന്റെ മകനിലേക്ക് അംബികയ്ക് നായികയായുള്ള ക്ഷണം വരുന്നത്.

എന്നാൽ ആ സമയത്ത് മോഹൻലാൽ പുതുമുഖ താരം ആയിരുന്നു. സ്വാഭാവികമായും താരമൂല്യവും എക്സ്പീരിയൻസും ആ സമയത്ത് അംബികയ്ക്ക് ആയിരുന്നു മോഹൻലാലിനേക്കാൾ കൂടുതൽ. അത് കൊണ്ട് ഒരു പുതുമുഖമായ മോഹൻലാലിന് ലഭിച്ച പ്രതിഫലത്തേക്കാൾ കൂടുതൽ തുക ചിത്രത്തിൽ നായിക വേഷം ചെയ്ത സീനിയർ ആർട്ടിസ്റ്റ് ആയ അംബികയ്ക്ക് ലഭിച്ചിരുന്നു. ഇത് വലിയ വാർത്തയും ആയിരുന്നു. ഇതിനെ കുറിച്ച് വർഷങ്ങൾക്ക് ഇപ്പുറം അംബിക തന്നെ ഒരു പരുപാടിയിൽ പറഞ്ഞിരുന്നു. ഇനി മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലമൊക്കെ വാങ്ങി എന്ന് അറിഞ്ഞു തന്റെ വീട്ടിൽ ഇൻകം ടാക്സ് വരുമോ എന്നുമാണ് അംബിക തമാശ രൂപേണ പറഞ്ഞത്. ഈ വാർത്ത വീണ്ടും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.