നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

Follow Us :

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ ഷെയ്‌നിനായി. സോഷ്യലിടത്തും ഏറെ സജീവമാണ് താരം. സാമൂഹിക വിഷയങ്ങളിലെല്ലാം താരം സജീവമായി നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. അതിന്റെ പേരിലെല്ലാം വലിയ വിമര്‍ശനങ്ങളും താരം നേരിടാറുണ്ട്.

പറയാനുള്ളതെല്ലാം താരം മുഖം നോക്കാതെ തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ തുറന്നുപറച്ചിലാണ് ശ്രദ്ധേയമാകുന്നത്. ഓരോത്തര്‍ക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരാണ്. അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ. അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം. അങ്ങനെ ആണെങ്കില്‍ ശരിയാണ്. അവര്‍ പറയുന്നത് കേട്ട് ജീവിക്കണം.

ഇവിടെ ഡെമോക്രസി അല്ലേ, നമ്മള്‍ ചെറുപ്പം മുതല്‍ കേട്ട് ജീവിക്കുന്നതാണ്. നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ്. സര്‍ക്കാരിന് വേണ്ടിയല്ല നമ്മള്‍ ഈ പറയുന്ന പോലെ ജീവിക്കുന്നത്. അപ്പോള്‍ അത് അങ്ങനെയല്ലെങ്കില്‍ നമ്മള്‍ പറയണ്ടേ എന്നും ഷെയ്ന്‍ നിഗം പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്‌സിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെതിരെ താരം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. നടി മഹിമാ നമ്പ്യാരെയും ഉണ്ണി മുകുന്ദനെയും പരിഹസിക്കുന്നതിടെയായിരുന്നു താരം മോശം പരാമര്‍ശം നടത്തിയത്.