Film News

ഷെയിൻ നിഗത്തിനു മലയാള സിനിമയിൽ വിലക്ക്, ഇനി അഭിനയിപ്പിക്കില്ല

Shane Nigam banned in Malayalam cinema

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്.കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നുമാണ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നതെന്നും താരത്തെ കുറിച്ച്‌ നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ അറിയിച്ചു.ഷെയ്ന്‍ അഭിനയിച്ചിരുന്ന വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ മൂന്ന് ചലച്ചിത്രങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇതോടെ അസോസിയേഷന്‍ പിന്മാറി. ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു

Shane Nigam banned in Malayalam cinema

നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അഭിനയിക്കാന്‍ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ലൊക്കേഷനില്‍ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിന്‍ പിന്നീട് ഫോണ്‍ പോലും എടുക്കാറില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

ഇക്കാര്യം ഷെയിന്‍റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് ലൊക്കേഷനില്‍ നിന്നും പോയ ഷെയ്നുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു. ഉല്ലാസം എന്ന ചിത്രത്തിനായി 25 ലക്ഷം രൂപയുടെ കരാറാണ് തയാറാക്കിയത്. എന്നാല്‍, ഡബ്ബിംഗ് സമയത്ത് 20 ലക്ഷം അധികമായി ഷെയ്ന്‍ ആവശ്യപ്പെട്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു. കൂടാതെ, മലയാള സിനിമയില്‍ ചെറുപ്പക്കാരായ ചില അഭിനേതാക്കള്‍ക്കിടയില്‍ എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വന്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.ഇതിനെതിരെ എന്തുകൊണ്ടാണ് പോലീസ് നടപടികള്‍ സ്വീകരിക്കാത്തതെന്ന് ചോദിച്ച നിര്‍മ്മാതാക്കള്‍ ലൊക്കേഷനില്‍ കാരവാനുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് ഭാഷകളിലെ നിര്‍മ്മാതാക്കളോടെടും ഇതിനെക്കുറിച്ച്‌

Shane Nigam banned in Malayalam cinema

അറിയിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെയ്നിനെ വിലക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച്‌ ജോബി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഷെയ്‌നിനെ ഇനി അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു. ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍. ജോബി ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ് വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയതായി ആരോപിച്ച്‌ ഷെയ്ന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നതോടെയാണ് സംഭവം മാധ്യമ ശ്രദ്ധ നേടിയത്. ജോബിയുടെ സിനിമയ്ക്കായി നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് കാരണമെന്ന് ഷെയ്ന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച്‌ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം ആ വീഡിയോയില്‍ പറഞ്ഞിരുന്നു. വെയിലിന്‍റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷം ‘കുര്‍ബാനി’ എന്ന ചിത്രത്തിന് വേണ്ടി ഷെയ്ന്‍ ഗെറ്റപ്പ് മാറ്റിയതായിരുന്നു വധഭീഷണിയ്ക്ക് കാരണമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍, 30 ലക്ഷം കൈപ്പറ്റി ഷെയ്ന്‍ വഞ്ചിക്കുകയായിരുന്നുവെന്നും ഒരിക്കലു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇതിന് ജോബി നല്‍കിയ മറുപടി.30 ലക്ഷം രൂപ പ്രതിഫലത്തില്‍ ആരംഭിച്ച സിനിമയ്ക്കിടെ ഷെയ്ന്‍ 10ലക്ഷം അധികമായി ചോദിച്ചുവെന്നും ഒരു മടിയും കൂടാതെ താനത് നല്‍കിയെന്നും ജോബി പറഞ്ഞിരുന്നു. സിനിമയുമായി സഹകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍

Shane Nigam banned in Malayalam cinema

സ്വീകരിക്കുമെന്നു ഷെയ്നിനോട് പറഞ്ഞതായി സമ്മതിച്ച ജോബി തന്‍റെ അവസ്ഥ പറയുക മാത്രമാണുണ്ടായതെന്നും അന്ന് പറഞ്ഞു

വെയിലിന്‍റെ ചിത്രീകരണം തീരുന്നത് വരെ മുടിയും തടിയും വടിക്കരുതെന്ന നിബന്ധന ഷെയ്ന്‍ ലംഘിച്ചതായും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.ഒക്ടോബര്‍ 16ന് റിലീസ് ചെയ്യേണ്ട ചിത്രം നവംബര്‍ 16ലേക്ക് മാറ്റിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും ഷെയ്ന്‍ വന്നാല്‍ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനാക്കുമെന്നും ജോബി പറഞ്ഞിരുന്നു.ഇനി താന്‍ ഒന്നിനും മറുപടി തരുന്നില്ലെന്നും ഈശ്വരന്‍ എല്ലാത്തിനും മറുപടി തന്നുകൊള്ളും എന്ന് പറഞ്ഞ് ഇതിന് ശേഷം ഷെയ്ന്‍ മറ്റൊരു വീഡിയോയുമായി രംഗത്തെത്തി.ഇതേതുടര്‍ന്ന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചിരുന്നു.ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എന്നാല്‍‍, ഷെയ്‌നിന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചു. ഇതേതുടര്‍ന്നാണ്‌ ജോബി പരാതി നല്‍കിയത്.നടനും പ്രശസ്ത മിമിക്രി താരവുമായിരുന്ന അബിയുടെ മകനായ ഷെയ്ന്‍ അഭിനയിച്ച്‌ തിയേറ്ററില്‍ എത്തിയ അവസാന ചിത്രം ഓളാണ്.

Trending

To Top