ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ്

shane-nigam-gots-special-me

ഇന്ന് കേരളത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം ഷെയിന്‍ നിഗമാണ്. വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഷെയിന്‍ പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍ കുടുങ്ങി നില്‍ക്കുകയാണ്. സിനിമകളില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രെഡ്യൂസേഴ്‌സ് അസേസിയേഷന്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിറയെ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലൂടെ കടന്ന് പോവുന്നതിനിടെ താരത്തെ തേടി പുതിയ നേട്ടം ലഭിച്ചിരിക്കുകയാണ്.

shane-nigam-gots-special-me

ചെന്നൈയില്‍ വെച്ച് നടന്ന അവാര്‍ഡ് ഷോ യില്‍ നിന്നും മികച്ച നടനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡാണ് ഷെയിന് ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളിലൂടെയാണ് ഈ നേട്ടം ലഭിച്ചത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് തന്റെ സന്തോഷം പുറത്തറിയിച്ചത്

shane-nigam-gots-special-me

അവാര്‍ഡ് വേദിയില്‍ സര്‍പ്രൈസിങ് ആയ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാവരോടും എനിക്ക് നന്ദിയേ പറയാനുള്ളു. എന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചോ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന പ്രശ്‌നങ്ങളെല്ലാം എനിക്ക് കൂടുതല്‍ ഊര്‍ജമാണ് നല്‍കുന്നത്. ഒരു അവസരത്തില്‍ എന്നെ തെറ്റിദ്ധരിച്ചവരുണ്ട്. ഇന്ന് നിങ്ങള്‍ സത്യമറിഞ്ഞ് കൂടെ നില്‍ക്കുമ്പോള്‍ സന്തോഷമേയുള്ളുവെന്നും താരം പറയുന്നു. അതുപോലെ തന്നെ താന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Trending

To Top
Don`t copy text!