കേരളം അദ്ദേഹത്തെ ദൈവതുല്യമായി കൊണ്ട് നടന്നു! എന്നാൽ കേരളത്തെ അവ​ഗണിച്ച ആളാണ്‌ യേശുദാസ് ; വിമർശനവുമായി ശാന്തിവിള ദിനേശ് 

നിരവധി  ആരാധകരു ള്ള   ഗായകനാണ് യേശുദാസ്. കുറച്ച് വർഷങ്ങളായി അമേരിക്കയിൽ മകനോടൊപ്പം താമസിക്കുകയാണ് ഗാനഗന്ധർവനും ഭാര്യ പ്രഭയും. കഴിഞ്ഞ ആഴ്ച ആയിരുന്നു ​ഗായകൻ കെജെ യേശുദാസിന്റെ 84ാം പിറന്നാൾ ദിനം ആഘോഷിച്ചത്. കേരളത്തിൽ പ്രമുഖർ…

നിരവധി  ആരാധകരു ള്ള   ഗായകനാണ് യേശുദാസ്. കുറച്ച് വർഷങ്ങളായി അമേരിക്കയിൽ മകനോടൊപ്പം താമസിക്കുകയാണ് ഗാനഗന്ധർവനും ഭാര്യ പ്രഭയും. കഴിഞ്ഞ ആഴ്ച ആയിരുന്നു ​ഗായകൻ കെജെ യേശുദാസിന്റെ 84ാം പിറന്നാൾ ദിനം ആഘോഷിച്ചത്. കേരളത്തിൽ പ്രമുഖർ പങ്കെടുത്ത് കൊണ്ട് നടന്ന പിറന്നാൾ ആഘോഷത്തിൽ യുഎസിൽ നിന്നും വീഡിയോ കോളിലൂടെയാണ് യേശുദാസ് പങ്കെടുത്തത്. പിറന്നാൾ ദിനത്തിൽ പോലും ​ഗായകൻ കേരളത്തിലേക്ക് വരാത്തതിൽ ആരാധകർക്ക് ഒരുപാട്  നിരാശയുണ്ട്.  ഇപ്പോൾ യേശുദാസ് കേരളത്തിലേക്ക് വരാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കേരളത്തോട് യേശുദാസ് എന്നും അകലം കാണിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ തുറന്നടിച്ചു. ‘ആയിരം പൂർണചന്ദ്രൻമാർ കണ്ട പ്രായമാണ് 84 വയസ്. അദ്ദേഹം കുറേ വർഷങ്ങളായി ഇവിടെ ഇല്ല. അമേരിക്കയിലാണ്. കൊവിഡ് വന്ന ശേഷം എന്തുകൊണ്ടോ നാട്ടിലേക്ക് വന്നില്ല. വിശ്രമ ജീവിതം അമേരിക്കയിലാകട്ടെ എന്ന് കരുതിക്കാണും. ഞാനദ്ദേഹത്തെ വിമർശിച്ചിട്ടുള്ള സ്റ്റോറികളാണ് ചെയ്തിട്ടുള്ളത്.

ഫോർട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും അ​ദ്ദേഹം കേരളത്തിൽ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. കേരളം അദ്ദേഹത്തെ ​ദൈവ തുല്യമായി കൊണ്ട്ന ടക്കുന്ന സംസ്ഥാനമാണ്. പക്ഷെ സിനിമാ ലൈഫ് തുടങ്ങിയപ്പോൾ മദ്രാസിലായിരുന്നു. എന്നാൽ  എന്തുകൊണ്ടോ കേരളത്തെ  അദ്ദേഹം അവ​ഗണിക്കുന്ന  ആളാണെന്ന് ഞാൻ പറയു ശാന്തിവിള ദിനേശ് പറയുന്നു . ഇപ്പോൾഅദ്ദേഹം  അമേരിക്കയിൽ കഴിയുന്നു. കേരളത്തിൽ എന്താണ് പ്രശ്നം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ ആരോ​ഗ്യ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്. എന്തുകൊണ്ടോ കേരളത്തിൽ ജീവിക്കുന്നത് ഇഷ്ടമല്ല. ഒരുപക്ഷെ ദിവസവും ദിവസവും ഏതെങ്കിലും പ്രോ​ഗ്രാമിനും ഉദ്ഘാടനത്തിനും വിളിക്കുമെന്നോ പഴയ കാല സുഹൃത്തുക്കളൊക്കെ വന്ന് കാശ് കടം ചോ​ദിക്കുമോ എന്ന് വിചാരിച്ചിട്ടാണോ അമേരിക്കയിൽ സ്ഥിര താമസം നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്  എന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം യേശുദാസ് അമേരിക്കയിൽ സന്തോഷമായി കഴിയുന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ആയിരം പൂർ‌ണ ചന്ദ്രനെ കണ്ട വലിയ മനുഷ്യന് മലയാളി അർ​ഹിക്കുന്നതിനുമപ്പുറം ആദരവ് നൽകിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. യേശുദാസിനെ വിമർശിച്ച് നേരത്തെയും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ എതിരഭിപ്രായങ്ങൾ വരാറുണ്ടെങ്കിലും സംവിധായകൻ കാര്യമാക്കാറില്ല.  പിതാവ് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിക്കുകയാണെന്നും മുൻപ്  വിജയ് യേശു​ദാസ് പറഞ്ഞിട്ടുണ്ട്. എപ്പോഴും അമ്മ അടുത്ത് വേണം. ടെന്നിസ് കാണലാണ് പ്രിയ വിനോദം. സിനിമകളും കാണാറുണ്ട്. ഇടയ്ക്ക് പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച യേശുദാസിന്റെ പിറന്നാൾ ആഘോഷത്തിൽ വിജയ് യേശുദാസാണ് കേക്ക് മുറിച്ചത്. ദിലീപ്, സിദ്ദിഖ്, മനോജ് കെ ജയൻ, സത്യൻ അന്തിക്കാട്, ജെറി അമൽദേവ്, ഔസേപ്പച്ചൻ തുടങ്ങിയ പ്രമുഖർ പിറന്നാൾ ദിന ആഘോഷത്തിൽ പങ്കെടുത്തു.