എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചിത്ര ചേച്ചിയെ ആക്രമിക്കുന്നു ; കുറിപ്പുമായി കൃഷ്ണപ്രഭ 

ഇന്ത്യയൊട്ടാകെ ആരാധകർ ഉള്ള ഗായികയാണ് കെ എസ് ചിത്ര. വളരെ സൗമ്യമായി സംസാരിച്ചും ആരെ കണ്ടാലും ചിരിക്കുന്ന നിഷ്‌കളങ്കമായ പെരുമാറ്റത്തിന് ഉടമ കൂടിയാണ്   ചിത്ര. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഗായികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന്…

ഇന്ത്യയൊട്ടാകെ ആരാധകർ ഉള്ള ഗായികയാണ് കെ എസ് ചിത്ര. വളരെ സൗമ്യമായി സംസാരിച്ചും ആരെ കണ്ടാലും ചിരിക്കുന്ന നിഷ്‌കളങ്കമായ പെരുമാറ്റത്തിന് ഉടമ കൂടിയാണ്   ചിത്ര. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഗായികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ചിത്രയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നതോടെ താരലോകത്ത് നിന്നും നിരവധി പേര്‍ പിന്തുണയുമായിട്ടെത്തി. ചിത്ര ചേച്ചിയ ഇത്രമാത്രം ഉപദ്രവിക്കാന്‍ ചേച്ചി ചെയ്ത തെറ്റ് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നടി കൃഷ്ണപ്രഭ പറയുന്നത്. ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്! രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം.  അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്.

അഭിപ്രായ സ്വാന്തന്ത്ര്യം എല്ലാവര്‍ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ, തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതു കൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഞാന്‍ ചിത്ര ചേച്ചിക്ക് ഒപ്പമാണ്. അന്നും ഇന്നും എന്നും ഇഷ്ടം.  എന്നുമാണ് കൃഷ്ണപ്രഭ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. അതേ സമയം കൃഷ്ണപ്രഭയോട് അഭിപ്രാങ്ങള്‍ പറഞ്ഞ് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ എത്തുന്നത്. ‘ജനുവരി 22-ന് അയോദ്ധ്യയില്‍ രാമനെ പ്രതിഷ്ഠിക്കുമ്പോള്‍ ഉച്ചക്ക് 12.20-ന് വീട്ടിലിരുന്ന് രാമമന്ത്രം ജപിക്കണമെന്ന് ഗായിക കെ.എസ് ചിത്ര ആഹ്വാനിക്കുന്ന വീഡിയോ കണ്ടു. എല്ലാ മതസ്ഥരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക അങ്ങനെ പറഞ്ഞതില്‍ ചിലര്‍ക്ക് വിഷമം ഉണ്ടാകാം. പക്ഷെ മതേതര ജനാധിപത്യ രാജ്യത്ത് അവര്‍ക്ക് അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ തന്നെ അതിഷ്ടപ്പെടാത്തവര്‍ക്ക് അത് എതിര്‍ക്കാനും സ്വാതന്ത്യമുണ്ട്.

ആ കാരണത്താല്‍ വൃക്തിപരമായി അക്ഷേപിക്കുക എന്നത് ശരിയായ കാര്യവുമല്ലാ. ഈ അഭിപ്രായം പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നാണ്,’ കൃഷ്ണപ്രഭയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ‘അതെ വിമര്‍ശനം ആവാം. പക്ഷേ മാന്യമായ രീതിയിലാവാം. ഞാന്‍ കണ്ടതില്‍ ചിലത് അങ്ങനെ അല്ലായിരുന്നു! ഏറെ വിഷമം തോന്നിയെന്നാണ്’, ഇതിന് നടി നല്‍കിയ മറുപടി. 60 കഴിഞ്ഞ ചിത്ര ഇതുവരെ ആരോടും ലളിതാസഹസ്രനാമം ചൊല്ലണമെന്ന് പറഞ്ഞ് കേട്ടിട്ടില്ല. നാരായണീയമോ ജ്ഞാനപ്പാനയോ ഭാഗവതമോ വായിക്കണം എന്നു പറഞ്ഞു കേട്ടിട്ടില്ല. ഒരു വരിപോലും പരസ്യമായി ആര്‍ക്കും ഉപദേശിച്ചു കൊടുത്തതായി ഞാന്‍ കേട്ടിട്ടില്ല. കേരളത്തിന്റെ തെക്ക് പഴവങ്ങാടി ഗണപതി മുതല്‍ വടക്ക് പറശ്ശിനിക്കടവ് മുത്തപ്പന്‍ വരെ… ഏതെങ്കിലും ദൈവത്തിന്റെ പ്രാര്‍ത്ഥനയുമായി ചിത്ര നിങ്ങളുടെ മുന്നില്‍ എത്തിയതായി ഓര്‍മ്മയുണ്ടോ  ചിത്രയുടെ ഭക്തിയോട് കേരളത്തില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്ന് തുടങ്ങി നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്.