ശരത് അപ്പാനിയുടെ പുതിയചിത്രം ‘പോയിന്റ് റേഞ്ച്’ ഉടൻ എത്തുന്നു 

ശരത് അപ്പാനിയുടെ പുതിയ ചിത്രം ‘പോയിന്റ് റേഞ്ച് ‘ഉടൻ എത്തുന്നു. ആക്ഷൻ ത്രില്ലർ ആയ ഈ ചിത്രം സൈനു ചാവക്കാട് ആണ് നിർമിക്കുന്നത്. ഡി എം പ്രൊഡക്ഷൻ ഹൗസിന്റ് ബാനറിൽ ഷിജി മുഹമ്മതും, തിയമ്മ…

ശരത് അപ്പാനിയുടെ പുതിയ ചിത്രം ‘പോയിന്റ് റേഞ്ച് ‘ഉടൻ എത്തുന്നു. ആക്ഷൻ ത്രില്ലർ ആയ ഈ ചിത്രം സൈനു ചാവക്കാട് ആണ് നിർമിക്കുന്നത്. ഡി എം പ്രൊഡക്ഷൻ ഹൗസിന്റ് ബാനറിൽ ഷിജി മുഹമ്മതും, തിയമ്മ പ്രൊഡക്ഷന്സും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള കൂടാതെ ചിത്രം തെലുങ്ക്,കന്നഡ, ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്‌, ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് പോയിന്റ് റേഞ്ച് ഒരുങ്ങുന്നതും.

മിഥുൻ സുബ്രൻ എഴുതിയ കഥക്ക് ബോണി അസ്സനാറാണ് തിരകഥ ഒരുക്കിയത്. പോണ്ടിച്ചേരി,കോഴിക്കോട് എന്നീസ്ഥലങ്ങളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ചിത്രത്തിൽ ശരത് അപ്പാനി  കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി,സനൽ അമാൻ, ചാര്മിള, മുഹമ്മദ് ഷാരിഖ്, രാജേഷ് ശർമ്മ, പ്രേം കുമാർ വെഞ്ഞാറൻമൂട്, തുടങ്ങിയ തമിഴിലെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്ര സംയോജനവും നിര്വഹിച്ചിരിക്കുന്നത് ഡാണ്സഅലക്സ് ആണ്. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിയോയും, അജയ് ഗോപാലനും, അജു സാജനും കൂടി ചേർന്നാണ്.