‘എന്റെ ഉളിലെ കുട്ടി…’, സ്വിമ്മിംഗ് സ്യൂട്ടിൽ അതിസുന്ദരിയായി ഷെമി മാർട്ടിൻ, സർഫിങ് വിശേഷവുമായി താരം

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷെമി മാർട്ടിൻ. ജനപ്രിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഷെമി, വൃന്ദാവനം എന്ന പരമ്പരയിലെ ഓറഞ്ച് എന്ന കഥാപാത്രമായി മനം കവർന്നിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും ഷെമി വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ മാംഗല്യം എന്ന പരമ്പരയിലൂടെ താരം തിരിച്ചെത്തിയിരിക്കുന്നത്. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ഷെമി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം ഇപ്പോൾ സർഫിങിന് പോയ ചിത്രങ്ങളാണ് വൈറലാകുന്നത്. ‘എന്റെ ഉളിലെ കുട്ടിയെ ജീവനോടെ സംരക്ഷിക്കുകയാണ് എനിക്ക് പ്രധാനം, സർഫിങ് പഠനം രണ്ടാമതാണ്’ എന്നാണ് സ്വിമ്മിംഗ് സ്യൂട്ടിലുള്ള ചിത്രങ്ങൾക്കും വീഡിയോയ്‌ക്കുമൊപ്പമായി താരം കുറിച്ചിരിക്കുന്നത്. അവതാരക ആയാണ് ഷെമി മിനിസ്ക്രീനിൽ തുടക്കം ഇടുന്നത്. എയർഹോസ്റ്റസ് ആയിരുന്ന താരം ആ പ്രൊഫഷൻ ഉപേക്ഷിച്ച് പാഷന് പിന്നാലെ ഇറങ്ങി തിരിക്കുകയായിരുന്നു. ഓറഞ്ചിനെ അവതരിപ്പിച്ചു കൊണ്ടാണ് പിന്നീട് അഭിനയ രം​ഗത്തേക്ക് ചുവ‌ടുവയ്ക്കുകയായിരുന്നു.

 

 

 

View this post on Instagram

 

A post shared by Shemi Martin (@shemimartin)