നടിയും അവതാരകയുമായ ശില്പ ബാല സംവിധാനം ചെയ്ത ‘പൈങ്കിളി പാട്ട്’ എന്ന ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബം പുറത്തുവിട്ട് നടന് പൃഥ്വിരാജ്.
https://www.facebook.com/PrithvirajSukumaran/posts/525471715612053?__cft__[0]=AZXnSUuAPfX7GHOcXCcxTqLGZ71G7qmO5OusqPOjKpt8Iarj-WxFIl3DEGLm2L75GVN3hvRQBlZlWAHgapPsoU6hFAdafbpjmJZO1UEr5IEZYMukdHKIg-Z5Xp3O9f9u6W7pZ9_72S03qfiMrjiLCJxz&__tn__=%2CO%2CP-R
സൗഹൃദത്തിന്റേയും സ്നേഹത്തിന്റെയും കൂടിച്ചേരലിന്റെ കഥകളാണ് ഈ ആല്‍ബത്തിനുള്ളില്‍. പ്രണയദിനമായ ഇന്ന് ശില്പയുടെ യൂട്യൂബ് പേജ് വഴിയാണ് പൈങ്കിളി പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.
വലിയ ഒരു സുഹൃദ് വലയമുള്ള ശില്പയുടെ അടുത്ത സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവും ഈ ‘പൈങ്കിളി പാട്ടില്‍’ നമുക്ക് കാണാം. വിനായക് എസ് കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്കി പാടിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്.
പ്രോഗ്രാം&മിക്സിങ്- കിഷോര്‍ കൃഷ്ണ, ആനിമേഷന്‍-അബ്ദുള്ള കുഞ്ഞി മരക്കാര്‍, ഇല്ലുസ്ട്രേഷന്‍ ഹെഡ്- സല്മാന് ഫാരിസ്, പ്രൊജക്ട് ഡിസൈന്‍- ലിഷോയ് വേണുഗോപാല്‍ ഷീജ,
ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ, പോസ്റ്റര്‍ ഡിസൈന്‍- അദ്വൈത് അജയ്, ഇല്ലുസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിമ്സ്.