“അമരം സിനിമയില്‍ ലോക്കായതാണ്”!… കരയില്‍ നിന്ന് ഷൂട്ടിംഗ് ചെയ്യുന്നത് പോലെയല്ല കടലില്‍ വെച്ചുള്ള ചിത്രീകരണം..!!- ഷൈന്‍ ടോം ചാക്കോ…

ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് അടിത്തട്ട്. ജിജോ അന്തോണി സംവിധാനം ചെയ്യുന്ന ചിത്രം ഏറെയും കടലില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ വന്നപ്പോഴും ഇക്കാര്യം…

ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് അടിത്തട്ട്. ജിജോ അന്തോണി സംവിധാനം ചെയ്യുന്ന ചിത്രം ഏറെയും കടലില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ വന്നപ്പോഴും ഇക്കാര്യം പ്രേക്ഷകര്‍ക്ക് വ്യക്തമായതാണ്. ഇപ്പോഴിതാ ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരു സ്വകാര്യ ചാനലില്‍ അഭിമുഖത്തില്‍ എത്തിയ ഷൈന് ടോം ചാക്കോ മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന സിനിമ കുട്ടിക്കാലത്ത് കണ്ടതിന്റെ അുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ അടിത്തട്ട് എന്ന സിനിമ എത്രത്തോളും റിസ്‌ക് എടുത്താണ് ചെയ്തത്

എന്നും ഇത്രയും പോന്ന ഒരു സിനിമാ ക്രൂവിനെ കടലില്‍ എത്തിച്ച് ഷൂട്ട് ചെയ്യാനുള്ള ഡയറക്ടറുടെ ആത്മവിശ്വാസം വലിയൊരു കരുത്ത് ആണെന്നും പറയുകയാണ് ഷൈന്‍ ടോം ചാക്കോ. നടന്റെ വാക്കുകളിലേക്ക്..
ഞാന്‍ വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോളാണ് അമരം കാണാന്‍ പോകുന്നത്. നാട്ടില്‍ ഭയങ്കര തിരക്ക്. വസന്തം എന്ന തീയറ്ററില്‍ വെച്ചാണ് കണ്ടത് പൊന്നാനിയില്‍.. അന്നത്തെ മലയാളികളുടെ ഏറ്റവും വലിയ വിനോദം എന്നത് സിനിമയ്ക്ക് പോവുക എന്നതാണ്. വേറെ ഒരു എന്റര്‍ടെയ്ന്‍മെന്റുകളും ഇല്ല. ചാനലുകളും ഇല്ല. ആകെയുള്ളത് ദൂരദര്‍ശന്‍ മാത്രമാണ്.

അച്ഛനും അമ്മയും സിനിമയ്ക്ക് ഒരുപാട് കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയാണ് സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. അമരം കാണാന്‍ തുടങ്ങിയപ്പോഴുള്ള ആ വിഷ്വല്‍ ഉണ്ടല്ലോ.. ആ വലിയ സ്‌ക്രീനില്‍ ചെറിയ വള്ളം ഇങ്ങനെ കയറി വരും. ഒരാള് കൊച്ചിനേയും പിടിച്ചിട്ട്.. അതില്‍ ലോക്കായതാണ്. ഇന്നും ആ ലോക്കില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പോയിന്റിലേക്ക് എത്തണം..

ആ പോയിന്റ് കണ്ടുപിടിക്കണം.. ഈ പറഞ്ഞ മമ്മൂക്കയേയും ലാലേട്ടനേയും അങ്ങോട്ട് എത്തിക്കണം. വെറുതെ ഒരാളെ പിടിച്ചിട്ട് ഫോട്ടോ എടുത്ത് പോരുന്നതല്ല… അത് ഡയറക്ടറിന്റെ കരുത്ത് കൂടിയാണ്.. കരയില്‍ ഒരു സിനിമ ചെയ്യുന്നത് പോലെയല്ല കടലിലേക്ക് എല്ലാവരേയും എത്തിച്ച് ഷൂട്ട് ചെയ്യുക എന്നത്.. അതിന് അത്യാവശ്യത്തിന് പവര്‍ വേണം.. എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.