ജയിലില്‍ നിന്ന് എളുപ്പം ഇറങ്ങാന്‍ കഴിയില്ലെന്ന് പോകെപ്പോകെ മനസിലായി, ഷൈന്‍ ടോം ചാക്കോ

ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്തേക്കെത്തിയ താരമാണ് ഷൈന്‍ ടോം ചാക്കോ. കുറുപ്പിലെ വില്ലന്‍ കഥാപാത്രത്തിലൂടെ വീണ്ടും ഷൈന്‍ ടോം ഷൈന്‍ ചെയ്യുകയാണ്. കുറച്ച് നാള്‍ മുന്‍പ് അദ്ദേഹത്തെ കൊക്കെയിന്‍ കേസ്സില്‍ അറസ്റ്റ് ചെയ്തത് വലിയ…

ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്തേക്കെത്തിയ താരമാണ് ഷൈന്‍ ടോം ചാക്കോ. കുറുപ്പിലെ വില്ലന്‍ കഥാപാത്രത്തിലൂടെ വീണ്ടും ഷൈന്‍ ടോം ഷൈന്‍ ചെയ്യുകയാണ്. കുറച്ച് നാള്‍ മുന്‍പ് അദ്ദേഹത്തെ കൊക്കെയിന്‍ കേസ്സില്‍ അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

ഷൈനിന്റെ വാക്കുകള്‍

പൗലോ കൊയ്‌ലോ എഴുതിയ ഫിഫ്ത് മൗണ്ടന്‍ എന്ന പുസ്തകം താന്‍ വായിക്കുന്നത് ജയിലിലായിരുന്നപ്പോഴാണെന്നു അദ്ദേഹം പറയുന്നു. തനിക്ക് ജീവിക്കാനുള്ള പ്രതീക്ഷ തന്നത് ആ പുസ്തകം ആയിരുന്നു. ചെറുപ്പത്തില്‍ ബാലമംഗളം, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങളായിരുന്നു ആകെ വായിച്ചിട്ടുള്ളത്. വായന ഒരിയ്ക്കലും ആകര്‍ഷിച്ചിരുന്നില്ല.


ജയിലില്‍ ആയിരുന്നപ്പോള്‍ വേഗം ഇറങ്ങാമെന്നായിരുന്നു ആദ്യം ധരിച്ചത് എന്നാല്‍ പോകെപ്പോകെ എളുപ്പം ഇറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടമായി. ജയിലില്‍ രണ്ടാഴ്ച കഴിഞ്ഞതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അങ്ങനെയിരിക്കെ സെല്ലില്‍ വച്ച് കിട്ടിയ പുസ്തകമാണ് ഫിഫ്ത് മൗണ്ടൈന്‍. സമയമെടുത്താണ് അത് വായിച്ചത്. ദിവസ്സങ്ങള്‍ കൊണ്ടാണ് ഓരോ പേജും പൂര്‍ത്തിയാക്കുന്നത്.
രാത്രി ലൈറ്റ് ഇട്ടു കൊണ്ട് വായിക്കാന്‍ ജയിലില്‍ അനുവാദം ഉണ്ടായിരുന്നില്ല. ഓരോ ദിവസവും പകല്‍ ആകാന്‍ വേണ്ടി കാത്തിരുന്നത് അടുത്ത പേജ് വായിക്കാമെന്ന പ്രതീക്ഷയിന്‍മേല്‍ ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പുസ്തകം വായിച്ചു തുടങ്ങിയതോടെ ജീവിതത്തില്‍ പ്രതീക്ഷകള്‍ വന്ന് തുടങ്ങി.ഏറ്റവും ഒടുവിലാണ് മനസ്സിലാക്കുന്നത് ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരു പുസ്തകത്തിന് എത്രമാത്രം പ്രധാന്യം ഉണ്ടെന്ന്. ജയിലില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ തന്റെ കരിയറിനെ ബാധിക്കുമോയെന്ന ഭയം ഉണ്ടായിരുന്നു