‘ഞാൻ പറയുന്നത് മനസിലാകാതിരുന്നിട്ടുണ്ടോ?’; വിമർശകരോട് ഷൈൻ ടോം ചാക്കോ

അഭിമുഖങ്ങളിലും പ്രൊമോഷനുകളിലുമൊക്കെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ അഭിമുഖങ്ങളിലും സിനിമകളിലെയും താരത്തിന്റെ സംസാരം മനസിലാകാറില്ല എന്ന തരത്തിലുള്ള അഭിപ്രായവും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. ‘കുമാരി’ എന്ന…

അഭിമുഖങ്ങളിലും പ്രൊമോഷനുകളിലുമൊക്കെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ അഭിമുഖങ്ങളിലും സിനിമകളിലെയും താരത്തിന്റെ സംസാരം മനസിലാകാറില്ല എന്ന തരത്തിലുള്ള അഭിപ്രായവും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. ‘കുമാരി’ എന്ന സിനിമയിലെ താരത്തിന്റെ ഡയലോഗ് ഡെലിവറിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.തന്റെ ഉച്ചാരണത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ഷൈൻ ടോം ചാക്കോ. തന്റെ ഉച്ചാരണം അത്ര പോരാ എന്ന് എന്ത് അടിസ്ഥാനത്തിലാണ് ആളുകൾ പറയുന്നതെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. താൻ സംസാരിക്കുന്നത് മനസിലാകാതിരിക്കുന്നുണ്ടോയെന്നും കുമാരി സിനിമയുടെ അടിസ്ഥാനത്തിലാണോ ഇത് പറയുന്നതെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നുണ്ട്. സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ലെന്നും കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണ രീതിയിലാണ് സംസാരിക്കുകയെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന്ന ൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.”ഞാൻ അക്ഷരസ്ഫുടതയിൽ സംസാരിക്കാത്തത് കൊണ്ട് ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാകാതിരിക്കുന്നുണ്ടോ? എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്.

എന്തിലെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്. കുമാരി സിനിമയുടെ അടിസ്ഥാനത്തിലാണോ? സിനിമയിലെ കഥാപാത്രങ്ങൾ ചെയ്ത വ്യത്യാസം കൊണ്ടാണോ? സിനിമ നമ്മൾ ഒരിക്കലും ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല. ഒരു കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണ ശുദ്ധിയെ ആ കഥാപാത്രത്തിന് ഉണ്ടാവാൻ പാടുകയുള്ളൂ. അല്ലെങ്കിൽ ഇന്ന് ജനിച്ച കുഞ്ഞ് നല്ല ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. വളരെ കാലം സംസാരിക്കാതെ ഇരുന്നിട്ട് സംസാരിക്കാൻ തുടങ്ങുന്ന കഥാപാത്രം വളരെ ഉച്ചാരണത്തിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. നല്ല ബോർ ആയിരിക്കും, പക്ഷേ കേൾക്കാൻ നല്ല രസമായിരിക്കും. അക്ഷരസ്ഫുടതയുടെ മത്സരമില്ല. സിനിമയിൽ വളരെ ഭംഗിയുള്ള ആളുകളാണ് എന്ന് കാണിക്കാനുള്ള മത്സരവും നടക്കുന്നില്ല . ക്യാരക്ടറിന് അനുസരിച്ചുള്ള ലുക്കും ക്യാരക്ടറിന് അനുസരിച്ചുള്ള ഉച്ചാരണവുമാണ് ലക്ഷ്യം. നമുക്ക് ബ്യൂട്ടിഫിക്കേഷനല്ല, ക്യാരക്ടറൈസേഷൻ ആണ് വേണ്ടത്.

സച്ചിൻ ടെണ്ടുൽക്കറിന് അധികം ഹൈറ്റ് ഒന്നുമില്ല. ചുരുണ്ട മുടിയാണ്. അദ്ദേഹം ഓഫ് സൈഡിലേക്ക് ഡ്രൈവ് കളിക്കുന്നത് കാണാൻ എന്ത് മനോഹരമായ ഷോട്ട് ആണ്. എന്ത് മനോഹരമാണ് അത് കാണാൻ എന്ന് പറയില്ലേ. സുന്ദരമായ കാഴ്ച എന്നു പറയില്ലേ. പുള്ളിയെക്കാളും സൗന്ദര്യമുള്ളവരില്ലേ, അവർക്ക് അങ്ങനെ കളിക്കാൻ പറ്റുമോ? അപ്പോൾ സൗന്ദര്യം എന്തിനാണ് വേണ്ടത് വർക്കിലും ഒഴുക്കിലുമാണ്”-
ഷൈൻ ടോം ചാക്കോ പറഞ്ഞു. അതെ സമയം  കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഷൈൻ ടോം ചാക്കോയും ഗേൾഫ്രണ്ട് തനുവും ആണ്. മാധ്യമങ്ങൾ വിടാതെ പിന്തുടർന്നുകൊണ്ട് ആളെ പരിചയപെടുത്താമോ എന്ന് അഭ്യര്ഥിച്ചുവെങ്കിലും ഷൈൻ കക്ഷിയുടെ വിവരങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിക്കുമ്പോൾ ‘പേരക്ക’,ഒന്നും പറയാനില്ല എന്നുതുടങ്ങി ഷൈനിന്റെ സ്ഥിരം ശൈലിയിൽ ഉള്ള മറുപടികൾ ആണ് മാധ്യമങ്ങൾക്ക് നൽകിയത്. എന്നാൽ ഷൈനിന്റെ പാർട്ണർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടിയുടെ വിശേഷങ്ങൾ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. ഡാൻസ് പാർട്ടി , ജിഗർത്തണ്ട ഡബിൾ എക്സ് എന്നിവയാണ്  ഷൈൻ ടോം ചാക്കോയുടെ റിലീസിനൊരുന്ന ചിത്രങ്ങൾ . ബസൂക്ക, മഹാറാണി, ആറാം തിരുകല്പന, ഇയർ കണ്ട ദുബായ് , തങ്കമണി . പാര്ടിസ് സര്ക്കസ് , ജൂനിയർ എൻടിആറിനൊപ്പ ദേവര എന്നീ ചിത്രങ്ങളും ഷൈനിന്റെതായി അണിയറയിലുണ്ട്.