സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്നമില്ല! പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്നങ്ങളില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട…

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്നങ്ങളില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷൈന്റെ പരാമര്‍ശം. നടി ജോളിയോടുള്ള ചോദ്യത്തിനായിരുന്നു നടനും മറുപടി പറഞ്ഞത്. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്നമുണ്ട്. എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. വരുന്നവരെല്ലാം നടന്മാര്‍ ആകുന്നില്ലല്ലോ എന്നും ഷൈന്‍ ടോം പറഞ്ഞു.

സ്ത്രീയും പുരുഷനും ഒരുപോലെയാകില്ലെന്നും, വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സിനിമയില്‍ വനിത സംവിധായകര്‍ വന്നാല്‍ പ്രശ്നം കുറയുമോ എന്ന ചോദ്യത്തിന് അവര്‍ വന്നാല്‍ പ്രശ്നം കൂടുകയേ ഉള്ളൂ എന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.

സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അമ്മായി അമ്മ മരുമകള്‍ പ്രശ്നം ഉണ്ടാകില്ലല്ലോ എന്നും ഷൈന്‍ ചൂണ്ടിക്കാണിക്കുന്നു.

സിനിമയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന വേതനമില്ലെന്നും ജോളി പറഞ്ഞു. ഒന്നരലക്ഷം കൊടുത്ത് അമ്മ സംഘടനയില്‍ തനിക്ക് അംഗത്വമെടുക്കാനും കഴിയില്ലെന്നും ജോളി പറഞ്ഞു. ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന പുരുഷനും സ്ത്രീയ്ക്ക് രണ്ട് വേതനമാണെന്നും ജോളി വ്യക്തമാക്കി.