എനിക്ക് നോൺ വെജ് ഇഷ്ടവുമല്ല കുക്കും ചെയ്യാറില്ല അങ്ങനെയുള്ള ഞാനാണ് ആ ചിത്രത്തിന് വേണ്ടി ഇറച്ചി വെട്ടിയത്, ശിവദ 

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശിവദ, ഇപ്പോൾ താരം ശിക്കാരി ശംഭു എന്ന ചിത്രത്തിലെ അഭിനയത്തിന് കുറിച്ച് തുറന്നുപറയുകയാണ് ഒരു ഓൺലൈൻ മീഡിയ ചാനലിന്. ഈ ചിത്രത്തിൽ താൻ ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷമായിരുന്നു ചെയ്യ്തത്, അത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു കാരണം താൻ നോൺ വെജ് കഴിക്കുകയുമില്ല കൂടാതെ അത് കുക്കും ചെയ്യാറില്ല ശിവദ പറയുന്നു,താൻ വിവാഹത്തിന് ശേഷമാണ് നോൺ വെജ് കഴിക്കാൻ തുടങ്ങിയത് അതും ഈ അടുത്തിടക്ക്

ഈ ചിത്രത്തിൽ മൂന്നു ദിവസം അടുപ്പിച്ചു ഈ ഇറച്ചി വെട്ടിയപ്പോൾ തനിക്ക് ശർദിൽ പോലുമുണ്ടായി, എനിക്ക് നോൺ വെജ് കഴിക്കുന്നത് ഇഷ്ട്ടമല്ല പിന്നെ അത് കുക്കും ചെയ്യില്ല, വിവാഹശേഷം ഇപ്പോൾ ചെറുതായി കഴിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാൽ ഇപ്പോളും വെജ് ഉണ്ടാക്കാൻ അറിയില്ല, എന്നാൽ ആ ചിത്രത്തിൽ അങ്ങനൊരു വേഷമാണെന്ന് അറിഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ടു തോന്നി,

ആദ്യ ദിവസം വലിയ കുഴപ്പം ഉണ്ടായില്ല എന്നാൽ മൂന്നു ദിവസം അടുപ്പിച്ചായപ്പോൾ ഞാൻ ഒരുപാട് ശര്ധിച്ചു്, ചിത്രത്തിൽ മഴ പെയ്യുന്ന സീൻ ചെയ്യ്തത് ടാങ്കർ ലോറിയിൽ നിന്നും വെള്ളമടിച്ചാണ് , അതിനകത്തു ഇറച്ചി വെട്ടിയ കത്തി എടുത്തു അതിലെ ചോര വടിക്കുന്ന സീൻ ശരിക്കും അറപ്പോടെയാണ് താൻ ചെയ്യ്തത്, ശിവദ പറയുന്നു