മകളുടെ ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്തു ശോഭന, ഏറ്റെടുത്ത് ആരാധകരും!

shobana dance video
shobana dance video

ശോഭന എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. മലയാള സിനിമയിലെ മികച്ച നടികളിൽ ഒരാൾ ആണ് ശോഭന. നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നുവെങ്കിൽ മണിച്ചിത്രത്താഴ് എന്ന ചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വര്ഷങ്ങളോളം സിനിമയിൽ നിന്ന് ഇടവേള എടുത്ത് മാറി നിന്ന താരം തന്റെ ജീവിതം നൃത്തത്തിനായി മാറ്റി വെയ്ക്കുകയായിരുന്നു. ഒരു പക്ഷെ ഒരു മികച്ച നടിയെക്കാൾ ഒരു മികച്ച നർത്തകി കൂടിയാണ് താരം എന്ന് ശോഭന പലപ്പഴും തെളിയിച്ചിട്ടുണ്ട്.

സിനിമയിൽ നിന്ന് വര്ഷങ്ങളോളം മാറി നിന്ന താരം വരനെ ആവിശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവ് നടത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടുതലും നൃത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് താരം പങ്കുവെക്കാറുള്ളത്.  ഇപ്പോഴിതാ അത്തരത്തിൽ പുതിയ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.manichithratahzhu5

നൃത്തത്തിൽ മുദ്രകൾ ഏതൊക്കെ ആണെന്നും അവ ഇങ്ങനൊക്കെ ആണ് ഉപയോഗിക്കേണ്ടത് എന്നതിന്റെ വീഡിയോ ആണ് ശോഭന ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നും ശോഭന കുറിച്ച്. ശോഭനയുടെ മകൾ ആണ് നാരായണി.