ഇപ്പോൾ ഈ സാഹചര്യം അല്ലായിരുന്നുവെങ്കിൽ ആളുകൾ എന്നെ വീട്ടിൽ വന്നു തല്ലിയേനെ!

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയാണ് പൂജിത. ഓം ശാന്തി ഓശാനയിലെ ജൂലി എന്ന കഥാപാത്രത്തിന്റെ പേര് പറയുമ്പോഴേ പ്രേഷകരുടെ മനസ്സിൽ പൂജിതയുടെ മുഖം ഓടിയെത്തും. ഓം ശാന്തി ഓശാന കൂടാതെ നീ കോ ഞ…

Poojitha about serial

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയാണ് പൂജിത. ഓം ശാന്തി ഓശാനയിലെ ജൂലി എന്ന കഥാപാത്രത്തിന്റെ പേര് പറയുമ്പോഴേ പ്രേഷകരുടെ മനസ്സിൽ പൂജിതയുടെ മുഖം ഓടിയെത്തും. ഓം ശാന്തി ഓശാന കൂടാതെ നീ കോ ഞ ചാ, അരിക്കിലൊരാൾ, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകയായി ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. നീകൊ ഞാച എന്ന ചിത്രത്തിലെ നായികമാരിൽ ഒരാൾ ആയാണ് പൂജിത സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോൾ ടെലിവിഷൻ രംഗത്തേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് താരം. എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രം ആയാണ് താരം എത്തുന്നത്. പുതിയ പരമ്പരയുടെ വിശേഷങ്ങളെ കുറിച്ച് ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് താരം.

സീരിയലുകളിലേക്ക് അവസരങ്ങൾ നേരുത്തെയും വന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം എന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്. അത് കൊണ്ട് തന്നെ അതിനോടൊക്കെ ഞാൻ നോ പറയുകയായിരുന്നു. എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിൽ നിന്ന് ക്ഷണം വന്നപ്പോഴും ഇതേ ആറ്റിറ്റ്യൂഡ് തന്നെ ആയിരുന്നു എനിക്ക്. എന്നാൽ പരമ്പരയുടെ കഥ പെട്ടപ്പോൾ താൽപ്പര്യം തോന്നി. എന്റെ കഥാപാത്രവും അങ്ങനെ തന്നെ. ശക്തമായ കഥാപാത്രത്തെ ആയിരുന്നു എനിക്ക് അഭിനയിക്കാൻ ലഭിച്ചത്. പലപ്പോഴും ആ കഥാപാത്രം എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പരമ്പരയിലെ ഞാൻ അവതരിപ്പിക്കുന്ന സംഗീത എന്ന കഥാപാത്രം അത്രയേറെ ശ്രദ്ധ നേടിയിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ഉറങ്ങാതെ സംഗീതയെ പറ്റി ആലോചിച്ച് കിടക്കാറുണ്ട്.

ഇപ്പോൾ ലോക്ക്ഡൗൺ ആയത് വളരെ നന്നായി. അല്ലെങ്കിൽ ആളുകൾ എന്റെ വീട്ടിൽ വന്നു എന്നെ തല്ലിയിട്ട് പോയേനെ എന്നും പൂജിത തമാശ രൂപേണ പറഞ്ഞു. സിനിമയെ കാൾ കൂടുതൽ കുടുംബ പ്രേഷകരുടെ സ്വീകാര്യത ലഭിക്കുന്നത് സീരിയലുകൾക്ക് ആണെന്നും തന്റെ കഥാപാത്രത്തിനെതിരെ ഒരുപാട് നെഗറ്റീവ് കമെന്റുകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ടെന്നും എന്നാൽ ഒരു അഭിനേത്രി എന്ന നിലയിൽ അതൊക്കെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ടെന്നും പൂജിത പറഞ്ഞു.