വിനുവിനോട് ആരാധന മൂത്ത ആ പെൺകുട്ടി ഞങ്ങളുടെ വീട്ടിൽ എത്തി! അന്ന്   അവൾ പറഞ്ഞത് കേട്ട് ഞങ്ങൾ ഞെട്ടി, ശോഭ മോഹൻ 

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് വിനു മോഹൻ, സിനിമ കുടുംബത്തിൽ നിന്നും തന്നെയാണ് വിനു സിനിമ മേഖലയിൽ എത്തിയത്, നടി ശോഭ മോഹന്റെ മകനും, നടൻ സായ് കുമാറിന്റെ അനിന്തരവനുമാണ്…

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് വിനു മോഹൻ, സിനിമ കുടുംബത്തിൽ നിന്നും തന്നെയാണ് വിനു സിനിമ മേഖലയിൽ എത്തിയത്, നടി ശോഭ മോഹന്റെ മകനും, നടൻ സായ് കുമാറിന്റെ അനിന്തരവനുമാണ് വിനു മോഹൻ, ഇപ്പോൾ വിനുവിനെ കുറിച്ച് അമ്മ ശോഭ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നിവേദ്യം എന്ന സിനിമയിൽ വിനു അഭിനയിച്ചതിന് ശേഷം ഒരു ആരാധിക തങ്ങളുടെ വീട്ടിൽ വിനുവിനെ അന്വേഷിച്ചു എത്തി

ഈ ഒരു ചിത്രത്തിലെ അഭിനയത്തിന് ശേഷം വിനുവിനെ നിരവധി ആരാധകരെ ലഭിച്ചിരുന്നു, അങ്ങനെ അവനോടു ആരാധന മൂത്തു ഈ പെൺകുട്ടിയും ഞങ്ങളുടെ വീട്ടിൽ എത്തി എന്നിട്ട് ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി, അവൾ ഓട്ടോയിൽ നിന്നും ബാഗുമായി ഇറങ്ങിയിട്ട് പറഞ്ഞു ഇത് വിനു മോഹന്റെ വീടല്ലേ എന്ന്, ഞാൻ മോഹനകൃഷ്ണനൊപ്പം ഈ വീട്ടിൽ താമസിക്കാൻ വന്നതാണ്, നിവേദ്യം സിനിമയൽ വിനുവിന്റെ പേര് മോഹനകൃഷ്ണൻ എന്നാണ്

ആ പെൺകുട്ടിയുടെ വാക്കുകൾ കേട്ട് ഞങ്ങൾ ഒന്ന് പതറി എന്നിട്ടു ഒരുവിധമാണ് വിനുവിന്റെ അച്ഛൻ ആകുട്ടിയെ പറഞ്ഞുവിട്ടത്, അതിനു ശേഷം പിന്നീട് ഒരുപാടു കുട്ടികളുടെ കത്തുകൾ അവനെ വീട്ടിൽ എത്താറുണ്ട്, അതിൽ മിക്കതും രക്തം കൊണ്ടെഴുതിയ കത്തുകൾ ആയിരുന്നു. ഞങ്ങൾ എല്ലാവരും കൂടി ആയിരുന്നു ആ ലെറ്ററുകളും വായിച്ചിട്ടുള്ളത് ശോഭ മോഹൻ പറയുന്നു.