K.G.F രണ്ടാം ഭാഗം കസറി..!! ഒന്നിലധികം വില്ലന്മാര്‍..!! അന്യായപടം എന്ന് പ്രേക്ഷകരുടെ പ്രതികരണം..!!

കന്നഡ സിനിമയ്ക്ക് ലോകജനതയുടെ ശ്രദ്ധ നേടിക്കൊടുത്ത സിനിമയായിരുന്നു K.G.F ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി പുറത്ത് വന്നതോടെ ആരാധകരുടെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ബിഗ്‌സ്‌ക്രീനില്‍ തീപ്പടര്‍ത്തിയാണ് റോക്കി ഭായ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.…

kgf 2 review

കന്നഡ സിനിമയ്ക്ക് ലോകജനതയുടെ ശ്രദ്ധ നേടിക്കൊടുത്ത സിനിമയായിരുന്നു K.G.F ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി പുറത്ത് വന്നതോടെ ആരാധകരുടെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ബിഗ്‌സ്‌ക്രീനില്‍ തീപ്പടര്‍ത്തിയാണ് റോക്കി ഭായ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ ഭാഗത്തിന്റെ മാസ് രംഗങ്ങളോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെ രണ്ടാം ഭാഗവും വളരെ മികച്ച രീതിയില്‍ ഒരുക്കിയാണ് സിനിമയുടെ സംവിധായകന്‍ പ്രശാന്ത് നീല്‍ സിനിമ ആരാധകരിലേക്ക് എത്തിച്ചത്.

വീര നായകന്റെ വേഷത്തില്‍ നായകനായി എത്തിയ റോക്കി ഭായ് എന്ന യാഷിന്റെ കേന്ദ്ര കഥാപാത്രം ഇത്തവണ ഏത് സാഹചര്യങ്ങളിൂെടയാണ് കടന്നു പോകുന്നത് എന്നും ആരെയെല്ലാം തകര്‍ത്ത് എറിയുമെന്നും കാണാന്‍ കാത്തിരുന്ന ആരാധകരിലേക്ക് വെല്ലുവിളി ഏറ്റെടുത്ത് മാസ് കാണിച്ചാണ് കഥാപാത്രം എത്തിയത്. സംവിധായന്‍ പ്രശാന്ത് നീലിന്റെ മേക്കിംഗ് തന്നെയാണ് സിനിമയുടെ നട്ടെല്ല് എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയുന്നത്.

യാഷ് സ്‌ക്രീനില്‍ തീ പടര്‍ത്തുമ്പോള്‍ മറു ഭാഗത്ത് അധീരയായി സഞ്ജയ ദത്താണുള്ളത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ മററ്റൊരു പ്രത്യകത എന്തെന്നാല്‍ ഒരു വില്ലനെ മാത്രം അല്ല നായകന് നേരിടേണ്ടി വരുന്നത് എന്നതാണ്. മറിച്ച് രാഷ്ട്രീയവും റോക്കി ഭായ്ക്ക് മുന്നില്‍ വില്ലനായി എത്തുന്നു. പക്ഷേ എന്തുകൊണ്ട് റോക്കി ഭായ്ക്ക് മെയിന്‍ വില്ലനായി സഞ്ജയ് ദത്ത് എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ്

 

സിനിമയില്‍ ഉള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനം. മാസ് രംഗങ്ങളുടെ പ്രതിഫലം ആരാധകരിലേക്ക് എത്തിക്കാന്‍ സിനിമയുടെ പശ്ചാത്തല സംഗീതവും വലിയൊരു പങ്കുവഹിച്ചു എന്ന സത്യം പറയാതെ വയ്യ. ഉജ്വല്‍ കുല്‍ക്കര്‍ണിയുടെ എഡിറ്റിംഗും ഭുവന്‍ ഗൗഡയുടെ ക്യാമറയും ഈ സിനിമ പ്രേക്ഷകര്‍ക്ക് മറ്റൊരു അനുഭവമാക്കി മാറ്റി.