ആ കഥാപാത്രം ഷോബി തിലകനെ വെള്ളം കുടിപ്പിച്ചു..! ഒടുവില്‍ നടക്കില്ലെന്ന് പറഞ്ഞ് തിരിച്ചുപോക്ക്?

കഥാപാത്രങ്ങള്‍ എന്നും അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് അഭിനയം മാത്രം കൊണ്ടല്ല. വേഷവും ശബ്ദവും എല്ലാം അതിലെ പ്രധാന ഘടകങ്ങളാണ്. സിനിമാ മേഖലയ്ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്ത മേഖലാണ് ഡബ്ബിംഗ്. മലയാളത്തിലെ പ്രശസ്തരായ ഒരുപിടി ഡബ്ബിംഗ്…

കഥാപാത്രങ്ങള്‍ എന്നും അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് അഭിനയം മാത്രം കൊണ്ടല്ല. വേഷവും ശബ്ദവും എല്ലാം അതിലെ പ്രധാന ഘടകങ്ങളാണ്. സിനിമാ മേഖലയ്ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്ത മേഖലാണ് ഡബ്ബിംഗ്. മലയാളത്തിലെ പ്രശസ്തരായ ഒരുപിടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുണ്ട്. അതില്‍ നടനായും വോയിസ് ആര്‍്ട്ടിസ്റ്റായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷോബി തിലകന്‍. ഒരുപാട് കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം തന്റെ ശബ്ദത്തിലൂടെ ജീവന്‍ കൊടുത്തിരിക്കുന്നത്. ഇതര ഭാഷകളില്‍ നിന്ന് എത്തുന്ന നടന്മാര്‍ക്ക് വളരെ മികച്ച രീതിയില്‍ ശബ്ദം കൊടുക്കുന്ന അദ്ദേഹം ഒരിക്കല്‍ ഡബ്ബ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടി പോയതിനെ കുറിച്ചാണ് ഇപ്പോള്‍ തുറന്ന് പറയുന്നത്.

അത് ഏത് നടന് വേണ്ടിയായിരുന്നു എന്നും താരം പറയുന്നു. ചെസ് എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത അനുഭവമാണ് അദ്ദേഹം ഹങ്കുവെച്ചത്…ഷോബിയുടെ വാക്കുകളിലേക്ക്… ‘ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ചെസ്സ് എന്ന സിനിമയിലാണ് ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയത്. പക്ഷേ എനിക്ക് ഒരു രക്ഷയുമില്ല. കാരണം, പുള്ളിക്കാരന് മലയാളം അറിയില്ല. അദ്ദേഹം ഡയലോഗുകളുടെ ആദ്യ വാക്ക് മാത്രമേ പറയാറുള്ളു.

ബാക്കിയുള്ളത് പറയില്ല. ലിപ്പ് സിങ്ക് മാത്രം. അത് മുഴുവന്‍ നമ്മള്‍ ഡയലോഗുകളില്‍ സിങ്ക് ചെയ്യണം. ആ മീറ്ററില്‍ തന്നെ പിടിച്ചില്ലെങ്കില്‍ കിട്ടില്ല. അദ്ദേഹത്തിന്റെ ലിപ്പ് സിങ്ക് ചെയ്യണമെങ്കില്‍ മലയാളം വലിച്ച് പറയണം, എന്നാല്‍ മാത്രം സിങ്ക് ആവുകയുള്ളു. ഒരുപാട് നേരം ശ്രമിച്ചിട്ടും എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം ഞാന്‍ സംവിധായകനോട് എനിക്ക് പറ്റില്ല, ഇത് നടക്കില്ല എന്ന് പറഞ്ഞു. വെറുതെ തിരിച്ചയക്കാന്‍ സംവിധായകന് താല്‍പര്യമില്ലായിരുന്നത് കൊണ്ട് സിനിമയില്‍ ഡി.ഐ.ജി വേഷം ചെയ്ത ജഗനാഥന്‍ വര്‍മ സാറിന് വേണ്ടി ഡബ്ബ് ചെയ്തിട്ട് പോയാല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ ആ സിനിമയില്‍ ഞാനാണ് വര്‍മ സാറിന് വേണ്ടി ഡബ്ബ് ചെയ്തത്.. എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.