‘ഫാന്‍സ് ഷോ നിരോധിക്കണം’ എന്ന് പറഞ്ഞ ആളെ കിട്ടി..!! പ്രമുഖ നടന്റെ നിര്‍മ്മാതാവ് തന്നെ..!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ ഇറക്കുന്നതിനെ ചൊല്ലിയും തീയറ്ററുകളില്‍ സിനിമ വിലക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കൊറോണ പ്രതിസന്ധി ഒഴിഞ്ഞ് വീണ്ടും തീയറ്റര്‍ മേഖല പൂര്‍വ്വ സ്ഥിതിയിലായിട്ടും മലയാളത്തിലെ മുന്‍നിര നായകന്മാരുടെ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ ഇറക്കുന്നതിനെ ചൊല്ലിയും തീയറ്ററുകളില്‍ സിനിമ വിലക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കൊറോണ പ്രതിസന്ധി ഒഴിഞ്ഞ് വീണ്ടും തീയറ്റര്‍ മേഖല പൂര്‍വ്വ സ്ഥിതിയിലായിട്ടും മലയാളത്തിലെ മുന്‍നിര നായകന്മാരുടെ സിനിമകള്‍പോലും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇറക്കുന്നതാണ് ഫിയോക്കിന ചൊടിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് ഒടിടിയില്‍ എത്തിച്ചതോടെ അദ്ദേഹത്തിന്റെ സിനിമകള്‍ തീയറ്ററുകളില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിലക്ക് പിന്‍വലിച്ച് വീണ്ടും മാറ്റി ഉത്തരവ് ഇറക്കിയത്.

ഇപ്പോഴിതാ ഫാന്‍സ് ഷോ തീയറ്ററുകളില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഫാന്‍സ് ഷോ നിരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയെന്ന് അറിയിച്ചതിനോടൊപ്പം ഫാന്‍സ് ഷോ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത് ആരാണെന്നും വിജയകുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫാന്‍സ് നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് സൂപ്പര്‍ സ്റ്റാറിന്റെ പ്രമുഖ നിര്‍മാതാവാണെന്ന് വിജയകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം, ഫാന്‍സ് ഷോ നിരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയെന്ന് അറിയിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാനെതിരെ ഏര്‍പ്പെടുത്തിയ വിലക്കും ഫിയോക് പിന്‍വലിച്ചിരുന്നു. സല്യൂട്ടിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് താരം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു, എന്നാല്‍ ഒമിക്രോണ്‍ വ്യാപനം കാരണമാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായതെന്നും ദുല്‍ഖര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

അതിനിടെ മലയാള സിനിമകള്‍ എല്ലാം ഒടിടിയ്ക്ക് കൊടുക്കുന്നത് മലയാള സിനിമാ ലോകത്തെ തന്നെ വന്‍ ദുരന്തത്തിലേത്ത് എത്തിക്കുമെന്നാണ് വിജയകുമാര്‍ അഭിപ്രായപ്പെടുന്നത്.