ഫയർ ഓൺ ഫ്ലോർ ; പൊന്നിയിൻ സെൽവന്റെ വാനതി തന്നെയാണോ ഇത് ? ഞെട്ടിത്തരിച്ച് കാണികൾ

ദുൽഖർ സൽമാൻ ചിത്രം കുറിപ്പിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ താരമാണ് ഷോബിത ദുലിപാല. തുടർന്ന് മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ വാനതിയായി എത്തി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഒന്നടങ്കം മനം കീഴടക്കുവാൻ ഷോബിതയ്ക്ക് സാധിച്ചു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ ഒരു പുത്തൻ ചിത്രമാണ്.

സിൽവർ നിറത്തിലുള്ള ബോൾഡ് ഡ്രെസ്സിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഒരു ഫാഷൻഷോയുടെ ഷോ സ്റ്റോപ്പറായാണ് താരം എത്തിയത്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെയായി ഒട്ടനവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.