ഓരോ സിനിമയ്ക്കും 3 മുതൽ 5 കോടി വരെ; ശ്രദ്ധയുടെ ആസ്തി അറിഞ്ഞ് കണ്ണുതള്ളി ബോളിവുഡ് ലോകം

ശക്തി കപൂറിൻറെ മകൾ എന്ന് പേരോടെ എത്തി ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് ശ്രദ്ധ കപൂർ. ബോളിവുഡിന്റെ മാസ്മരിക ലോകത്ത് കുറഞ്ഞകാലം കൊണ്ടു തൻറേതായൊരു സ്ഥാനം കെട്ടിപ്പടുക്കാൻ താരത്തിന് സാധിച്ചു. ബോക്‌സ് ഓഫീസിൽ തുടർച്ചയായി സിനിമകൾ വിജയം നേടിയതോടെ ശ്രദ്ധയുടെ താരമൂല്യവും കുതിച്ചുയർന്നു.

ഇപ്പോൾ നടിയുടെ സമ്പത്തിനെ കുറിച്ചും ആകെയുള്ള ആസ്തിയെക്കുറിച്ചും ചില റിപ്പോർട്ടുകളാണ് ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വീടും കാറുകളുമടക്കം നൂറ് കോടിക്കു മുകളിലുള്ള ശ്രദ്ധയുടെ സ്വത്തുക്കളെ പറ്റിയാണ് സോഷ്യൽ മീഡിയയിലൂടെ കണക്കുകൾ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ശ്രദ്ധ കപൂറിൻറെ ആസ്തി 123 കോടി രൂപയാണ്. ഓരോ സിനിമയിലൂടെയും മൂന്നു മുതൽ അഞ്ച് കോടി വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.

2013ൽ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ശ്രദ്ധയ്ക്ക് തിരിഞ്ഞി നോക്കേണ്ടി വന്നില്ല. വിജയങ്ങൾ തുടർക്കഥയായതോടെ സൂപ്പർതാരങ്ങളുടെ ഭാ​ഗ്യ നായികയായും ശ്രദ്ധ മാറി.