ലോകം നോക്കി നിൽക്കുന്നു, റെഡ് കാ‍ർപറ്റിൽ ബാലൻസ് തെറ്റി വീണ് നടി; പിന്നെ ഒന്നും നോക്കിയില്ല…; വീഡിയോ വൈറൽ

ലോകമെങ്ങും ഓസ്കർ പ്രഖ്യാപനത്തിന്റെ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ ഓസ്കർ വേദിയിലുണ്ടായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് പുതിയ കാര്യമൊന്നും അല്ല. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.…

ലോകമെങ്ങും ഓസ്കർ പ്രഖ്യാപനത്തിന്റെ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ ഓസ്കർ വേദിയിലുണ്ടായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് പുതിയ കാര്യമൊന്നും അല്ല. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഓസ്‌കർ അവാർഡ് പ്രഖ്യാപന വേദിയിലെത്തിയ നടി ലിസ കോശിയാണ് മാധമപ്രവർത്തകരുടെയും ആരാധകരുടെയും മുന്നിൽ കാലിടറി വീണത്. എന്നാൽ നിലത്ത് വീണിട്ടും അതൊന്നും കാര്യമാക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിനാണ് പ്രശംസകളാണ് ലഭിക്കുന്നത്. ഉയർന്ന ഹീലുള്ള ചെരുപ്പ് ധരിച്ചെത്തിയ താരം റെഡ് കാർപറ്റിൽ വീഴുകയായിരുന്നു.

സമീപത്ത് നിന്നവരൊക്കെ സഹായിക്കാനെത്തിയെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ലിസ കോശി ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. റെഡ് കാർപറ്റിൽ ചെരുപ്പ് കുടുങ്ങിയതോടെയാണ് ലിസ ബാലൻസ് തെറ്റി നിലത്ത് വീണത്. വീഴുന്നത് കണ്ട് ആദ്യം എല്ലാവരുമൊന്ന് പേടിച്ചെങ്കിലും ചിത്രമെടുക്കാൻ താരം തന്നെ പറഞ്ഞതോടെ അത് ചിരിയായി മാറുകയായിരുന്നു.