ഒരു അവസരം കിട്ടിയാൽ ഞാൻ തമന്നയെ വിവാഹം ചെയ്തേനെ!

നിരവധി ആരാധകർ ഉള്ള തെന്നിന്ത്യൻ താരസുന്ദരികൾ ആണ് തമന്ന ഭാട്ടിയയും ശ്രുതി ഹാസനും. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഇവർക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ആരാധകർക്കെല്ലാം ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ പ്രത്യേക…

Shruthi hassan about Tamannah

നിരവധി ആരാധകർ ഉള്ള തെന്നിന്ത്യൻ താരസുന്ദരികൾ ആണ് തമന്ന ഭാട്ടിയയും ശ്രുതി ഹാസനും. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഇവർക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ആരാധകർക്കെല്ലാം ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ പ്രത്യേക താൽപ്പര്യവും ഉണ്ട്. ശ്രുതി ഹാസൻ ബോളിവുഡ് സിനിമയിൽ കൂടിയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതൊരു തെറ്റായ തീരുമാനം ആയിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിക്കാൻ ശ്രുതി ഹാസന് ഭാഗം ലഭിച്ചു.

ഇത് പോലെ തന്നെ തിളങ്ങി നിൽക്കുന്ന താരമാണ് തമന്നയും. ബാഹുബലി പോലെയുള്ള ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാനും തമന്നയ്ക്ക് അവസരം ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. നിരവധി ഭാഷകളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. തമന്നയും ശ്രുതി ഹസ്സനും തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണ്. ശ്രുതി ഇപ്പോൾ തമന്നയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു തമിഴ് അഭിമുഖത്തിൽ വെച്ച് താൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ആരെ പ്രണയിച്ചേനെ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ശ്രുതി നൽകിയത്. താൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഉറപ്പായും തമന്നയുടെ ഡേറ്റ് ചെയ്തേനെ എന്നും തമന്നയെ വിവാഹം കഴിച്ചേനെ എന്നുമാണ് ശ്രുതി പറഞ്ഞത്. കാരണം എന്താണെന്ന് ചോദിച്ചപ്പോൾ അവൾ വളരെ നല്ല കുട്ടിയാണ്, അത് കൊണ്ട് തന്നെ ഞാൻ അവളെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ശ്രുതി പറഞ്ഞ മറുപടി.