ഞാൻ ജനിച്ചതും വളർന്നതും ഒക്കെ ഒരു പട്ടിക്കാട്ടിൽ ആണെന്ന് തന്നെ പറയാം

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരിക്കാൻ പൊയി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി. എന്നാൽ ചില വിമർശനങ്ങളും താരത്തിന് ബിഗ് ബോസ് വീട്ടിലെ പ്രകടനത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ്സിൽ വെച്ച്…

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരിക്കാൻ പൊയി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി. എന്നാൽ ചില വിമർശനങ്ങളും താരത്തിന് ബിഗ് ബോസ് വീട്ടിലെ പ്രകടനത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ്സിൽ വെച്ച് റിനോഷുമായും അനിയനുമായും ശ്രുതി അടുത്തിടപെഴകിയത് പല വിമർശനങ്ങൾക്കും കാരണമായിരുന്നു. ശ്രുതി ഒരു വിവാഹിത ആണെന്ന് പോലും ചിന്തിക്കാതെ ആണ് ഇങ്ങനെ പെരുമാറുന്നത് എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ശ്രുതി നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഭർത്താവിനെ കുറിച്ചാണ് ശ്രുതി പറഞ്ഞിരിക്കുന്നത്.

Shruthi lakshmi

ബിഗ് ബോസ്സിൽ അന്പത്തിയാറു ദിവസങ്ങൾ ആണ് ഞാൻ കഴിഞ്ഞത്. അവിടെ നിന്ന് ഇറങ്ങി ഞാൻ എവിനെ  വിളിച്ചപ്പോൾ ഈ അൻപത്താറു ദിവസങ്ങൾക് മുൻപ് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയുള്ള ടോൺ ആയിരുന്നു എവിന്റെത്. അങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ഞാൻ പിന്നെ ആരെയാണ് പേടിക്കേണ്ടത്? ഞാൻ കണ്ണൂരിലെ ഒരു സാദാരണ ഗ്രാമത്തിൽ ജനിച്ച പെൺകുട്ടി ആയിരുന്നു. ശരിക്കും ഒരു പട്ടിക്കാട് എന്ന് തന്നെ പറയാം. അവിടെ ജനിച്ച എനിക്ക് ഒരു ഫ്രീഡവും അച്ഛനും അമ്മയും തന്നിരുന്നില്ല. ‘അമ്മ അഭിനേത്രി ആയിരുന്നെങ്കിലും വ്യക്തി ജീവിതത്തിനാണ് പ്രാധാന്യം നൽകിയത്. അത് കൊണ്ട് തന്നെ ‘അമ്മ ഞങ്ങളെയും സ്ട്രിക്റ്റ് ആയാണ് വളർത്തിയത്.

Shruthi lakshmi (1)

എന്നാൽ എവിനെ വിവാഹം കഴിച്ചതാണ് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനം. കാരണം വിവാഹത്തിന് ശേഷമാണ് ഞാൻ ജീവിതത്തിൽ ഫ്രീഡം എന്താണെന്ന് അറിഞ്ഞത്. എനിക്ക് വില നൽകുന്ന, എന്റെ സ്വപനങ്ങൾക്ക് കൂടെ നിൽക്കുന്ന ഒരു ഭർത്താവ് ആണ് എവിൻ. വിവാഹം കഴിഞ്ഞു എട്ട് വര്ഷം ആയിലെ, ഇത് വരെ കുട്ടികൾ ഇല്ലാത്തത് എന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് നേരെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഒക്കെ എന്നേക്കാൾ മുൻപ മറുപടി നൽകുന്നത് എവിൻ ആണ്. ശരിക്കും ഞാൻ എന്താണ് ഞാൻ എങ്ങനെനയാണ് ആണ് എന്നൊക്കെ ഈ ലോകത്ത് എന്നേക്കാൾ നന്നായി മനസ്സിലാക്കിയിരുന്നത് എവിനാണ്‌. ഞങ്ങൾക്ക് ഇടയിൽ പരസ്പ്പര വിശ്വാസം ഉണ്ട്. അത് തന്നെയാണ് ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിയും.