എനിക്ക് അറിയാവുന്ന ദൈവം എന്റെ പിതാവാണെന്ന് അല്ലു അർജുൻ

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ ഇന്ന് പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. പുഷ്പ എന്ന ഒറ്റ സിനിമയിലൂടെയാണ് അല്ലു അർജുൻ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നത്. അതേ സമയം പുഷ്പ 2 എന്ന…

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ ഇന്ന് പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. പുഷ്പ എന്ന ഒറ്റ സിനിമയിലൂടെയാണ് അല്ലു അർജുൻ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നത്. അതേ സമയം പുഷ്പ 2 എന്ന തന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുനും ആരാധകരും. ഏറെ പ്രതീക്ഷയോടെയാണ് സിനിമലോകം പുഷ്പ 2വിനായി കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം അല്ലു അർജുൻ തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ദൈവം എങ്ങനെയുള്ളവനാണെന്ന് തനിക്കറിയില്ലെന്നും എന്നാൽ തനിക്ക് അറിയാവുന്ന യഥാർത്ഥ ദൈവം തന്റെ പിതാവാണെന്നും അല്ലു അർജുൻ പറയുന്നത്.’അദ്ദേഹം എനിക്ക് എല്ലാം തന്നു,” അദ്ദേഹം പറഞ്ഞു. ഈ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

തെലുങ്ക് ഇന്ത്യൻ ഐഡൽ 2 ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ ഒരു ഫുൾ ഓൺ എന്റർടെയ്‌നറായാണ് അല്ലു അർജുൻ എത്തിരുന്നു. വരുന്ന ജൂൺ 3, 4 തീയതികളിൽ ഷോ സംപ്രേക്ഷണം ചെയ്യുന്നതാണ്.മാസങ്ങൾക്ക് മുമ്പ്, നടനും പിതാവ് അല്ലു അരവിന്ദും തമ്മിൽ വഴക്ക് ആയിരുന്നുവെന്നും അതിനാൽ അല്ലു അർജുൻ തന്റെ പിതാവിന്റെ വീട്ടിൽ നിന്ന് മാറി കുടുംബത്തോടൊപ്പം വേറിട്ട് താമസിക്കാൻ തുടങ്ങിയെന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.ഇത്തരത്തിലുള്ള ഗോസിപ്പുകൾ കേട്ടപ്പോൾ താനും അച്ഛനും ചിരിക്കുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി.