‘ഞാൻ അക്രമിക്കപ്പെട്ടാൽ ഉത്തരവാദി ഈ പ്രസ്താവന ഇറക്കിയവർ മാത്രമായിരിക്കും’ ഷുക്കൂർ വക്കീൽ പറയുന്നു!!

മാർച്ച് എട്ട് വനിതദിനത്തിലാണ് നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ പെൺമക്കളുടെ അവകാശ സംരക്ഷണത്തിനായാണ്…

മാർച്ച് എട്ട് വനിതദിനത്തിലാണ് നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ പെൺമക്കളുടെ അവകാശ സംരക്ഷണത്തിനായാണ് വീണ്ടും വിവാഹിതരായത്. അതേ സമയം ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിന് ഷുക്കൂറിന് വക്കീലിനെ എതിൽ സോഷ്യൽ മീഡിയയിൽ നിരവധി പോസ്്റ്റുകളാണ് വരുന്നത്.


തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി ഇപ്പോൾ ഷുക്കൂർ വക്കീൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്നെ കായികമായി അക്രമിക്കുവാൻ ആരെങ്കിലും തുനിഞ്ഞാൽ ഈ പ്രസ്തവാന ഇറക്കിയവർ തന്നെ മറുപടി പറയണം എന്നാണ് ഷുക്കൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.


”നന്ദി.പടച്ചവൻ അനുഗ്രഹിക്കട്ടെ .എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .’ പ്രതിരോധം ‘ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.സ്‌നേഹം” എന്നാണ് ഷുക്കൂറിന് വക്കീൽ കുറിച്ചത്.

ഇന്നലെ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ കാര്യാലത്തിൽ വെച്ചായിരുന്നു ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായത്. ദാമ്പത്യ ജീവിതം 29-ാം വർഷം പിന്നിട്ടതിനു ശേഷമാണ് ദമ്പതികൾ വീണ്ടും വിവാഹിതരായത്.മൂന്ന് പെൺമക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം