ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ റോളിലെത്തുന്ന ‘നീരജ’ റിലീസ് മാറ്റി; പുതിയ തിയതി ഇതാണ്!

ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ റോളിലെത്തുന്ന പുതിയ സിനിമയാണ് നീരജ. ചിത്രത്തിന്റെ റിലീസ് തിയതി നീട്ടി. മെയ് 19 ന് നീരജ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂൺ 2 ആണ് പുതിയ റിലീസ് തിയതി.…

ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ റോളിലെത്തുന്ന പുതിയ സിനിമയാണ് നീരജ. ചിത്രത്തിന്റെ റിലീസ് തിയതി നീട്ടി. മെയ് 19 ന് നീരജ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂൺ 2 ആണ് പുതിയ റിലീസ് തിയതി. റിലീസ് തിയതി നീട്ടിയ വിവരം നായിക ശ്രുതി രാമചന്ദ്രൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

സിനിമയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. മെയ് 19ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ ആ പ്ലാനിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് എന്ന ക്യാപ്ഷനോടെയാണ് പുതിയ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സസ്‌പെൻസ് ചിത്രമായാണ് നീരജ ഒരുക്കിയിരിക്കുന്നത്.

തിരക്കഥാകൃത്തായ രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരജ. കലേഷ് രാമാനന്ദ്, രഘുനാഥ് പാലേരി, അഭിജശിവ കല, സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂർ, അരുൺകുമാർ, ശ്രുതി രജനികാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേഷ് റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്.